Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിലറിന് പിന്നാലെ മേക്കിങ് വീഡിയോയും: ഞെട്ടിക്കുമെന്ന് ഉറപ്പിച്ച് ലിജോ

text_fields
bookmark_border
jellikkattu
cancel

ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജെല്ലിക്കെട്ടി'ന്‍റെ ട്രെയ്‌ലർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തൊട്ടു പിന്നാലെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വളരെ സാഹസികമായും കഠിനാധ്വാനത്തിലൂടെയും ഷൂട്ട് ചെയ്യുന്നതാണ് മേക്കിങ് വിഡിയോയിൽ ഉള്ളത്.

ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പോത്ത് രക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jallikattu Making Documentary Teaser -Movies News
Next Story