ഗിരീഷിന്‍റെ ഈ ഒാട്ടങ്ങളാണ് ജല്ലിക്കെട്ടിനെ വിസ്മയകരമാക്കിയത് 

23:06 PM
08/10/2019

ജല്ലിക്കെട്ട് തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്ത്. ജീവസുറ്റ വിഷ്വലുകൾക്കായി ഗിരീഷ് ഗംഗാധരൻ നടത്തുന്ന ഒാട്ടമാണ് വിഡിയോയിലുള്ളത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ഗിരീഷിന്‍റെ ഛായാഗ്രഹകണ മികവിനെ പുകഴ്ത്തുന്നതിനിടെയാണ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. 

വളരെ സാഹസികമായും കഠിനാധ്വാനത്തിലൂടെയും ഷൂട്ട് ചെയ്യുന്നതാണ് മേക്കിങ് വിഡിയോയിൽ ഉള്ളത്. ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനായകൻ, ചെമ്പൻ ജോസ്, ആന്‍റണി വർഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പോത്ത് രക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Loading...
COMMENTS