ഈ മ യൗ റിലീസ് തീയതി പ്രഖ്യാപിച്ചു

21:46 PM
16/04/2018
ee-maa-yau

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഈ മ യൗ' വിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം മെയ് 4ന് റിലീസ് ചെയ്യും. ആഷിഖ് അബു ആണ് സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയത്. 

ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കമാണ് ഈ മ യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ് നിര്‍മ്മാണം. എഴുത്തുകാരനായ പി.എഫ് മാത്യൂസിന്‍റെതാണ് തിരക്കഥ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതം. 

Loading...
COMMENTS