Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപേടിക്കാൻ...

പേടിക്കാൻ തയാറായിക്കോ; ചുരുളിയുമായി ലിജോ ജോസ്​ പെല്ലിശ്ശേരി

text_fields
bookmark_border
CHURULI MOVIE OFFICIAL TRAILER
cancel

ആമേനും ജെല്ലിക്കട്ടും അങ്കമാലി ഡയറീസും ഇൗ.മ.യൗവും കൊണ്ട്​ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരി നിഗൂഡത നിറഞ്ഞ മറ്റൊരു ചിത്രവുമായി എത്തുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന 'ചുരുളി' എന്ന്​ പേരിട്ട പുതിയ ചിത്രത്തി​​​െൻറ ട്രെയിലര്‍ ഇന്ന്​ പുറത്തിറങ്ങി. 19 ദിവസം കൊണ്ട്​ ചിത്രീകരിച്ച ചുരുളിയുടെ മൂന്ന്​ മിനിറ്റ്​ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്​. ഉദ്വേഗജനകമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ഗംഭീരമായ രംഗങ്ങൾ കൊണ്ട്​ ഭീതി പടർത്തുന്നുണ്ട്​ ചുരുളിയുടെ ട്രെയിലർ.

ഏറെ പുരസ്കാരങ്ങളും ജനപ്രീതിയും സ്വന്തമാക്കിയ 'ഈ മ യൌ' എന്ന സിനിമ 20 ദിവസങ്ങള്‍ കൊണ്ടായിരുന്നു ലിജോ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ്​ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​. സൗബിൻ ഷാഹിറും ജാഫർ ഇടുക്കിയും മറ്റ്​ കഥാപാത്രങ്ങളായുണ്ട്​.

ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവർ ചേർന്ന്​ നിര്‍മിക്കുന്ന ചിത്രത്തിന്​ മധു നീലകണ്ഠനാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്​. വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. എഡിറ്റിംഗ്-ദീപു ജോസഫ്. ശബ്ദ രൂപകല്‍പ്പന-രംഗനാഥ് രവി. ഒറിജിനല്‍ സ്കോര്‍-ശ്രീരാഗ് സജി. കലാ സംവിധാനം-ഗോകുല്‍ദാസ്. വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ടിനു പാപ്പച്ചന്‍. ഡിസൈന്‍സ്-ഓള്‍ഡ് മോങ്ക്സ്.

Latest Video: 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lijo Jose Pellissery
News Summary - CHURULI MOVIE OFFICIAL TRAILER Lijo Jose Pellissery
Next Story