Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുരസ്​കാരം...

പുരസ്​കാരം വിനായകനായത്​ കൊണ്ട്​ പ്രമുഖ താരങ്ങൾ പ​െങ്കടുത്തില്ലെന്ന്​ മന്ത്രി; തിരുത്തി ജോയ്​ മാത്യു 

text_fields
bookmark_border
ak balan-joy-mathew
cancel

പാലക്കാട്​: വിനായകന്​ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്​കാരം വിതരണം ചെയ്യുന്ന ചടങ്ങിൽ പ്രമുഖ നടീനടൻമാർ പ​െങ്കടുക്കാത്തതിനെ സാംസ്​കാരിക മന്ത്രി എ.കെ ബാലൻ രൂക്ഷമായി വിമർശിച്ചു. പാലക്കാട് ചിറ്റൂരിൽ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തി​​​െൻറ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച നടനുള്ള പുരസ്​കാരം വിനായകന്​ നൽകിയത്​ കൊണ്ടാണ്​ നടൻമാർ ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്ന്​ മന്ത്രി വിമർശിച്ചു.​

എന്നാൽ, തിയറ്റർ ഉദ്ഘാടന ചടങ്ങിൽ പ​െങ്കടുത്ത നടനും സംവിധായകനുമായ ജോയ്​ മാത്യു മന്ത്രിയെ തിരുത്തി രംഗത്തുവന്നു. പുരസ്​കാരദാന ചടങ്ങിൽ ക്ഷണിക്കാതിരുന്നതിനാലാണ് പ്രമുഖ നടന്മാർ​ പ​െങ്കടുക്കാതിരുന്നതെന്ന്​ ജോയ്​ മാത്യു പറഞ്ഞു. പ്രമുഖ നടൻമാർ ചടങ്ങിലെത്താത്തതിനെ കുറിച്ച്​ നടന്മാരായ പാർട്ടി എം.പിയോടും എം.എൽ.എയോടും ചോദിക്കണമെന്നും ജോയ്​ മാത്യു പറഞ്ഞു. പ്രസ്​താവന വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. ക്ഷണിച്ചിട്ടും പ​െങ്കടുക്കാതിരുന്നവരെയാണ്​ താൻ വിമർശിച്ചതെന്നും ജോയ്​ മാത്യുവിനെ ചടങ്ങിലേക്ക്​ ക്ഷണിച്ചില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. 

പ്രമുഖ താരങ്ങൾ ചടങ്ങിൽ പ​െങ്കടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ​മുമ്പ്​ വിമർശിച്ചിരുന്നു. അമ്മ പ്രസിഡൻറും ഇടത് എം.പിയുമായ ഇന്നസ​െൻറ്​, സംഘടനയുടെ വൈസ് പ്രസിഡൻറും ഇടത് എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാര്‍, നടൻ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല. ഇതിനെയായിരുന്നു മുഖ്യമന്ത്രി വിമര്‍ശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala state film awardjoy mathewVinayakanak balanmalayalam newsmovie news
News Summary - ak balan and joy mathew about state film award giving ceremony-movie news
Next Story