Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുഷ്​കയുടെ ‘പാരി’ ലൊക്കേഷനിൽ ടെക്​നീഷ്യൻ  ഷോക്കേറ്റു മരിച്ചു

text_fields
bookmark_border
PARI
cancel

കൊൽകത്ത: അനുഷ്​ക ശർമ്മ നായികയായി എത്തുന്ന ബോളിവുഡ്​ ചിത്രം ‘പാരി’യുടെ ലൊക്കേഷനിൽ ടെക്​നീഷ്യൻ ഷോക്കേറ്റു മരിച്ചു. ഉത്തർപ്രദേശ്​ സ്വദേശിയായ ഷാ ആലം (28) ആണ്​ മരിച്ചത്​. കൊൽകത്തയിലെ സൗത്ത്​ 24 പർഗാന ജില്ലയിൽ ഷൂട്ടിങ്​ പുരോഗമിക്കുന്നതിനിടെയാണ്​ സംഭവം. 

കോറോൾബെറിയയിൽ ഒൗട്ട്​ഡോർ ഷൂട്ടിങിന്​ ശേഷം മുളച്ചെടിക്കിടയിലൂടെയിട്ട ഇലക്​ട്രിക്​ വയറുകൾ നീക്കുന്നതിനിടെയാണ്​ അപകടം. ഷോക്കേറ്റ ഉടൻ തന്നെ ആലത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേ ലൊക്കേഷനിലുള്ള സിനിമാ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു. 

അനുഷ്​ക ശർമ്മ പ്രധാനറോളിലെത്തുന്ന ‘പാരി’ പ്രോസിത്​ റോയിയാണ്​ സംവിധാനം ചെയ്യുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Technician dies at Anushka Sharma's 'Pari' shoot in Kolkata- Film news
Next Story