കുറ്റാരോപിതരും കുറ്റംതെളിഞ്ഞവരും തമ്മിൽ വ്യത്യാസമുണ്ട് - മീടൂവിൽ അജയ് ദേവ്ഗൺ

13:37 PM
16/07/2019
ajay devgn

മീടൂ വിവാദത്തിൽ പ്രതികരണവുമായി നടൻ അജയ് ദേവ്ഗൺ. ലൈംഗിക പീഡനകുറ്റം ആരോപിക്കപ്പെടുന്നവരും കുറ്റം തെളിഞ്ഞവരും തമ്മിൽ വ്യത്യാസമുണ്ടെന്ന് 'ഫിലിം ഫെയർ' മാഗസിന് നൽകിയ അഭിമുഖത്തിൽ അജയ് ദേവ്ഗൺ പറഞ്ഞു. 

കേസിൽ കുറ്റം തെളിഞ്ഞവരോടൊപ്പം ജോലി ചെയ്യരുത്. എന്നാൽ കുറ്റം ആരോപിക്കുന്നവരെ മാറ്റി നിർത്തരുത്. അവരുടെ കുടുംബത്തെ കൂടി പരിഗണിക്കണം. ഒരു കേസിൽ കുറ്റാരോപിതനായ വ്യക്തിയെ അറിയാം. അദ്ദേഹത്തിന്‍റെ മകൾ ആകെ തകർന്നു. അവൾ ഭക്ഷണം കഴിക്കുകയോ സ്കൂളിൽ പോകുകയോ ചെയ്തില്ല -അജയ് ദേവ്ഗൺ പറഞ്ഞു. 

ലൈംഗികാരോപണ കേസിൽ ആരോപണവിധേയനായ നടൻ അലോക്നാഥിനൊപ്പം അഭിനയിക്കുന്നതിന്‍റെ പേരിൽ അജയ് ദേവ്ഗണിനെ വിമർശിച്ച് നേരത്തെ തനുശ്രീദത്തയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം നേരത്തെ നടന്നതാണെന്നും അതിന് ശേഷമാണ് ആരോപണമുയർന്നതെന്നും അജയ് അന്ന് പ്രതികരിച്ചിരുന്നു. 

Loading...
COMMENTS