വയലാറും പി ഭാസ്കരനും ഓഎൻവിയുമൊക്കെ എഴുതിയിരുന്ന കാലത്ത് അവരുടെ സംവിധായകർ അവരെ വിശ്വാസത്തിലെടുക്കുകയും അവർക്ക് സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് സിനിമകൾ മരിച്ചിട്ടും ആ ഗാനങ്ങൾ ഇന്നും ജീവിക്കുന്നു. ഇന്ന് വിരലിൽ എണ്ണാവുന്ന ചില സംവിധായകർ ഒഴികെ മിക്കവരും അവരുടെ എഴുത്തുകാരെയും പ്രേക്ഷകരെ അഥവാ ശ്രോതാക്കളെയും under estimate ചെയ്യുന്നവരാണ്. തന്മൂലം അവരുടെ സിനിമകളേക്കാൾ വേഗത്തിൽ അവയിലെ പാട്ടുകൾ മരിച്ചു പോകുന്നു.