Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തുക്കളിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര; പരസ്പരം ആശംസ നേർന്ന് പൃഥ്വിരാജും സുപ്രിയയും

text_fields
bookmark_border
സുഹൃത്തുക്കളിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര; പരസ്പരം ആശംസ നേർന്ന് പൃഥ്വിരാജും സുപ്രിയയും
cancel

വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ 13 വർഷത്തെ യാത്രയെക്കുറിച്ച് വാചാലരായത്. സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചപ്പോൾ ഇനിയും ഒരുപാട് ദൂരം ഒന്നിച്ച് പോകാനുണ്ടെന്ന് സുപ്രിയ പറഞ്ഞു. ഇരുവർക്കും ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

'എന്റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ നേരുന്നു. സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ. വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.

'നിങ്ങളോടൊപ്പമുള്ള 13 വർഷം.വളരെ മനോഹരമായിരുന്നു.നമ്മൾ കണ്ടുമുട്ടിയപ്പോൾ കുട്ടികളായിരുന്നു ഇപ്പോൾ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളായി. ദുർഘടമായ പാതയിലൂടെ എത്രദൂരം ഒന്നിച്ച് സഞ്ചരിച്ചെന്ന് എനിക്കോർമ്മയില്ല. പ്രശ്നങ്ങളെല്ലാം നമ്മൾ ഒന്നിച്ച് അതിജീവിച്ചു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വിവാഹ വാർഷിക ആശംസകൾ. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് പേകാം'-സുപ്രിയ കുറിച്ചു.

2011 ഏപ്രിൽ 25 നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇവർക്ക് അലംകൃത എന്നൊരു മകളുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prithviraj Sukumaran wishes 'best friend Supriya Menon on 13th wedding anniversary
Next Story