ഭൂതമായി മോഹൻലാൽ; ബറോസിന്റെ മേക്കിങ് വിഡിയോ
text_fieldsമോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആണ് വിഡിയോ റിലീസ് ചെയ്തത്. നടനും സംവിധായകനുമായി നിറഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. മലയാളികൾ ഇതുവരെ കാണാത്ത രീതിയിലുള്ള ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് വിഡിയോ നൽകുന്ന സൂചന. ബറോസിന്റെ മേക്കിങ് വിഡിയോ വൈറലായിട്ടുണ്ട്.
ചിത്രത്തിൽ ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ബറാേസ് അവസാനഘട്ടത്തിലാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട ജോലികൾ നടക്കുന്നത്. ഉടൻ തന്നെ ചിത്രം തിയറ്ററുകളിലെത്തും.
ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയുള്ളതാണ് ചിത്രം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. കലാസംവിധാനം സന്തോഷ് രാമൻ. സംഗീതം ലിഡിയന് നാദസ്വരം.

