Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രക്കിങ്ങിനിടെ കാണാതായ യുവാവ് മരിച്ചനിലയിൽ
text_fieldsbookmark_border
ബംഗളൂരു: രാമനഗര സാവൻദുർഗ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ഗഗൻദീപ് സിങ്ങാണ് (30) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിനൊപ്പം ഗഗൻദീപ് സിങ് ട്രക്കിങ്ങിനു പോയത്. ട്രക്കിങ്ങിനിടെ ഗഗൻദീപിനെ കാണാതായെന്നാണ് സുഹൃത്ത് നൽകിയ മൊഴി. തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി പൊലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം തിരച്ചിലിനിടെ ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മാഗഡി പൊലീസ് കേസെടുത്തു.
Next Story

