അവാർഡിന് കൃതികൾ ക്ഷണിച്ചു
text_fieldsബംഗളൂരു: ഡോ. പി. പൽപ്പുവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡുകൾക്ക് ബംഗളൂരുവിലെ മലയാളികളുടെ കൃതികൾ ക്ഷണിച്ചു. ചെറുകഥ, നോവൽ, കവിത എന്നീ വിഭാഗങ്ങളിൽ 2023-2024 വർഷങ്ങളിൽ ഒന്നാം പതിപ്പായിറങ്ങിയ ഐ.എസ്.ബി.എൻ നമ്പറുള്ള പുസ്തകങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്.
കൃതികളുടെ മൂന്നു കോപ്പിവീതം രജിസ്റ്റേർഡ് തപാലിൽ സെപ്റ്റംബർ 30നകം സെക്രട്ടറി, ഡോ. പൽപ്പു മെമ്മോറിയൽ സൊസൈറ്റി, 102 കെ.പി.എം ഹോംസ്, ഫസ്റ്റ് ക്രോസ്, തായിമനേ ലേ ഔട്ട് , കൊടത്തി ഗേറ്റ്, കാർമലാരാം പോസ്റ്റ്, ബംഗളൂരു- 560035 വിലാസത്തിൽ സെപ്റ്റംബർ 30നുമുമ്പ് ലഭിക്കണം. 10,000 രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്കാരങ്ങൾ നവംബർ രണ്ടിന് ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്യും. ഫോൺ: 9886780371
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

