മന്ത്രിസഭയിൽ വനിത പ്രാതിനിധ്യം ഡൽഹിയിൽ ചർച്ച ചെയ്യും: മുഖ്യമന്ത്രി
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടക മന്ത്രിസഭയിൽ വനിതയെ ഉൾപ്പെടുത്തുന്ന കാര്യം അടുത്ത ഡൽഹി സന്ദർശന വേളയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത 19 പേർ ഉൾപ്പെടെ 33 പേരാണ് മന്ത്രിസഭയിലുള്ളത്.
ഡി.കെ.എസ് മന്ത്രിസഭയിലേക്ക് ഹൈക്കമാന്റ് നേരത്തെ പുറത്തിറക്കിയ പട്ടികയിൽ ഗായത്രി ശാന്തെ ഗൗഡ ഉൾപ്പെട്ടെങ്കിലും സത്യപ്രതിജ്ഞയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഗായത്രിയെ കോൺഗ്രസ് എം.എൽ.സിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അവർ മന്ത്രിമാരാവുന്നവരുടെ പട്ടികയിൽ ഇടം നേടിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ലക്ഷ്മി ഹെബ്ബാൾക്കറായിരുന്നു ഏക വനിത.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ‘വോട്ട് മോഷണം’ ആരോപിച്ച് ഉന്നയിച്ച ആശങ്കകൾ സത്യമാണെന്ന് തെളിഞ്ഞതായി ശിവകുമാർ പറഞ്ഞു. പാർട്ടിയുടെ അടുത്ത നടപടി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും. ഈ വിഷയം തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മുന്നോട്ടുള്ള വഴി ചർച്ച ചെയ്യാൻ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

