റെഡ്ഡിയെ നേരിട്ട് കാണും -ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: മുഖ്യമന്ത്രി പദം രാജിവെച്ച രാമലിംഗ റെഡ്ഡിയെ സമാധാനിപ്പിക്കാനും പാർട്ടി ഹൈക്കമാൻഡിനെ തീരുമാനം വിശദീകരിക്കാനും മന്ത്രി രാമലിംഗ റെഡ്ഡിയെ നേരിട്ട് കാണുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.ബംഗളൂരു വികസന വകുപ്പ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാമലിംഗ റെഡ്ഡി രാജി പ്രഖ്യാപനം നടത്തിയത്. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളില്‍ ഇന്നലെ രാവിലെയാണ് രാജി പ്രഖ്യാപിച്ചത്.
അധികാര കൈമാറ്റം അഭ്യൂഹം നടക്കുമ്പോള്‍ തന്നെ ഡി.കെ. അധികാരത്തില്‍ എത്തിയാല്‍ ബംഗളൂരു വികസന വകുപ്പ് നല്‍കാമെന്ന് ഡി.കെ. ഉറപ്പ് നകിയിരുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകാരോട് പറഞ്ഞു. വകുപ്പ് നിഷേധിച്ചതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. ജലസേചന വകുപ്പാണ് ഡി.കെ. നല്‍കിയത്. ബംഗളൂരു വികസന വകുപ്പ് റെഡ്ഡിക്ക് നൽകുമെന്ന് നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
എന്നാൽ അന്തിമ തീരുമാനം കോൺഗ്രസ് നേതൃത്വത്തിന്‍റെതാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡക്ക് നല്‍കിയത് പാർട്ടി ഹൈക്കമാൻഡിന്‍റെ നിര്‍ദേശപ്രകാരമാണ്. വകുപ്പുകളിലെ മാറ്റം സംബന്ധിച്ച് പാർട്ടി ഹൈക്കമാൻഡിനു മാത്രമേ സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിൽ അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന നേതാവായ കെ.എച്ച്. മുനിയപ്പയുമായി പാർട്ടി നേതൃത്വം കൂടിയാലോചനകൾ നടത്തി ശേഷം പ്രശ്നം പരിഹരിച്ചതായി ശിവകുമാർ പറഞ്ഞു.
മൂന്നു വര്‍ഷത്തെ പോരാട്ടത്തിനോടുവില്‍ മുഖ്യമന്ത്രി പദം അലങ്കരിച്ച ഡി.കെക്കു മുമ്പില്‍ പുത്തരിയില്‍ കല്ലുകടിയായായി രാമലിംഗ റെഡ്ഡിയുടെ രാജി. തനിക്ക് അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിപ്പിച്ചാണ് രാജിപ്രഖ്യാപനം. കോണ്‍ ഗ്രസിലെ പ്രശ്ന പരിഹാര ദൂതനായി ഹൈക്കമാന്‍ഡ് കണ്ടിരുന്ന ഡി.കെ യുടെ മന്ത്രി സഭയുടെ കാലുകള്‍ തുടക്കത്തില്‍ ഇളക്കം തട്ടുന്ന നെഞ്ചിടിപ്പിലാണ് കര്‍ണാടക കോണ്‍ഗ്രസ്. രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാൽ ബംഗളൂരു നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് 2023 ൽ വാഗ്ദാനം ചെയ്തതായി റെഡ്ഡി പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ ജലസേചന വകുപ്പാണ് രാമലിംഗ റെഡ്ഡിക്കു നല്‍കിയത്.
തനിക്ക് ഇക്കാര്യത്തില്‍ ദേഷ്യമില്ല എന്നും നിരാശ മാത്രമേയുള്ളൂവെന്നും മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ മന്ത്രി സ്ഥാനം രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എത്ര കാലം ഈ അപമാനം സഹിക്കാൻ കഴിയുമെന്നും തന്‍റെ മുന്നിൽ മറ്റെന്താണ് ഓപ്ഷനുകൾ എന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ചോദിച്ചു. 53 വർഷമായി താൻ കോൺഗ്രസിന്‍റെ സജീവ പ്രവര്‍ത്തകനാണ്. അതിനാല്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കില്ല.
എം.എൽ.എയായി തുടരുമെന്നും റെഡ്ഡി പറഞ്ഞു. 1983 ൽ എൻ.എസ്.യു.ഐയിൽ ചേര്‍ന്ന താന്‍ ബംഗളൂരുവിൽ ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതായും എട്ട് തവണ തുടർച്ചയായി വിജയിച്ചതായും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്‍റെ സീനിയോറിറ്റി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വീരപ്പമൊയ്‌ലി, എസ്.എം. കൃഷ്ണ, ധരം സിങ്, കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ മന്ത്രിസഭകളിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണയുടെ ഭരണത്തിനു കീഴിൽ ഒരു വർഷം ബംഗളൂരു വികസന മന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

