ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടുപരിസരത്ത് വോട്ടർ രേഖകൾ കത്തിച്ച നിലയിൽ
text_fieldsവോട്ടർ രേഖകൾ കത്തിച്ച നിലയിൽ
ബംഗളൂരു: കലബുറഗി ജില്ലയിലെ ആലന്ദിൽ ബി.ജെ.പി മുൻ എം.എൽ.എ സുഭാഷ് ഗുട്ടേദാറിന്റെ വസതിക്ക് സമീപം കത്തിനശിച്ച വോട്ടർ രേഖകളുടെ കൂമ്പാരം കണ്ടെത്തി. ആലന്ദ് നിയമസഭ മണ്ഡലത്തിലെ ‘വോട്ട് കൊള്ള’അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ഗുട്ടേദാറിന്റെ വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് വോട്ടർ രേഖകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്.
വീട് വൃത്തിയാക്കിയപ്പോൾ പഴയ കടലാസുകൾ ജോലിക്കാർ കൂട്ടിയിട്ടു കത്തിച്ചതാണെന്നാണ് ഗുട്ടേദാറിന്റെ വിശദീകരണം. കൂടുതൽ പരിശോധനക്കുശേഷമേ ഈ രേഖകളുടെ വിവരങ്ങൾ വ്യക്തമാകൂ. വെള്ളിയാഴ്ചയാണ് ഗുട്ടേദാറിന്റെയും മക്കളുടെയും വസതി, ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വസതി, ഓഫിസ് എന്നിവിടങ്ങളിൽ എസ്.ഐ.ടി എസ്.പി. ശുഭാൻവിതയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
നിർണായക രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ആലന്ദ് മണ്ഡലത്തിൽ വൻതോതിൽ വോട്ടുകൾ വെട്ടിനീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് കർണാടക സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

