Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പ് -സിദ്ധരാമയ്യ

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പ് -സിദ്ധരാമയ്യ
cancel
camera_alt

സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥനത്തെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെടുമെന്നും കോൺഗ്രസ് ജയിക്കുമെന്നും നൂറു ശതമാനം ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

സൗത്ത് നിയമസഭാ മണ്ഡലങ്ങളായ ബാഗൽകോട്ട്, ദാവങ്കരെ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മുതിർന്ന കോൺഗ്രസ് എം.എൽ.എമാരായ എച്ച്.വൈ. മേട്ടി, ഷാമണൂർ ശിവശങ്കരപ്പ എന്നിവരുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺഗ്രസ് സർക്കാർ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുകയും അഞ്ച് ഗ്യാരണ്ടി പദ്ധതികൾ നടപ്പാക്കുകയും ചെയ്തുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദലിതർ, പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, ന്യൂനപക്ഷങ്ങൾ എന്നിവരുൾപ്പെടെയുള്ള ജനവിഭാഗം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ബാഗൽകോട്ട്, ദാവങ്കരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളായി എച്ച്.വൈ മേട്ടിയുടെ മകനായ ഉമേഷ് മേട്ടിയെയും ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകനായ സമർഥ് മല്ലികാർജുനെയും കോൺഗ്രസ് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പരിഹരിക്കപ്പെടുമെന്നും സ്ഥാനാർഥി നിർണയം പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Victory assured in by-elections - Siddaramaiah
Next Story