കനകപുര റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: കനകപുര മെയിൻ റോഡിലെ ബനശങ്കരി അമ്മനാവര ബ്രഹ്മ രഥോത്സവ ക്ഷേത്രത്തിൽ സംക്രാന്തി പ്രമാണിച്ച് ഭക്തരുടെ തിരക്കുണ്ടാവുമെന്നതിനാൽ കനകപുര റോഡിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
കനകപുര മെയിൻറോഡിൽ ബനശങ്കരി ക്ഷേത്രം മുതൽ സാരക്കി മാർക്കറ്റ് ജങ്ഷൻവരെയാണ് ഗതാഗത നിയന്ത്രണം.
കനകപുര മെയിൻ റോഡിൽ കോണനകുണ്ഡെ ഭാഗത്തുനിന്ന് ബനശങ്കരി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ജെ.പി നഗർ മെട്രോ സ്റ്റേഷൻ ഭാഗത്തുനിന്ന് സിന്ധൂർ സർക്കിൾ വഴി യാത്രചെയ്യണം. ബനശങ്കരി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് സാരക്കി സിഗ്നൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബനശങ്കരി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് യാറബ് നഗർ വഴി ഇല്യാസ് നഗർ- സാരക്കി സിഗ്നൽ ജങ്ഷനിലെത്തി യാത്ര തുടരണം.

