ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജങ്ഷനിൽ സിറ്റി ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.കരിയമ്മന അഗ്രഹാര ജങ്ഷനിൽനിന്ന് വരുന്ന എല്ലാതരം വാഹനങ്ങളും കരിയമ്മന അഗ്രഹാര ജങ്ഷനിൽനിന്ന് ദേവരബീസനഹള്ളി ജങ്ഷനിൽ എത്തി യു-ടേൺ എടുത്ത് സക്ര ഹോസ്പിറ്റൽ മെയിൻ റോഡ് വഴി കരിയമ്മന അഗ്രഹാരയിൽ എത്താം. യെമലൂർ റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാ ശിവരാത്രി ഉത്സവവും യെമലൂർ മെയിൻ റോഡ് ശിവക്ഷേത്രത്തിലെ പൂജ, പല്ലക്കി ഉത്സവം ഉൾപ്പെടെയുള്ള ഊരു ഹബ്ബ ആഘോഷങ്ങളും കണക്കിലെടുത്ത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ യെമലൂർ കോടി ജങ്ഷനിൽനിന്ന് ഗ്ലോറി ജ്യൂസ് സെന്ററിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു.

