രാജാജി നഗർ പാതയിൽ ഗതാഗത നിയന്ത്രണം
text_fieldsബംഗളൂരു: രാജാജി നഗറിന് സമീപം വൈറ്റ് ടോപ്പിങ് കാരണം രാജാജി നഗർ ഒന്നാം ബ്ലോക്ക് മുതൽ ഡോ. രാജ്കുമാർ റോഡിന്റെ പത്താം ക്രോസ് വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. ഇസ്കോൺ പ്രവേശന ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിൾ (മോദി ബ്രിഡ്ജ്) ഇടത്തേക്ക് തിരിഞ്ഞ് നവരംഗ് സർക്കിളിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് ഡോ. രാജ്കുമാർ റോഡ് പത്താം ക്രോസിലേക്ക് പോകാം.
താഴെ മഹാലക്ഷ്മി ലേഔട്ടിൽനിന്ന് പോകുന്ന വാഹനങ്ങൾക്ക് സ്റ്റാർ സർക്കിളിൽ (മോദി പാലം) വലത്തോട്ട് തിരിഞ്ഞ് ഇടത് തിരിഞ്ഞ് നവരംഗ് സർക്കിളിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് ഡോ. രാജ്കുമാർ റോഡ് പത്താം ക്രോസിലേക്ക് പോകാം.
താഴെ മഹാലക്ഷ്മി ലേഔട്ടിൽനിന്ന് പോകുന്ന വാഹനങ്ങൾക്ക് ഇടത് തിരിഞ്ഞ് ജി.എസ്.എഫ് സർക്കിൾ വഴി ഡോ. രാജ്കുമാർ റോഡ് പത്താം ക്രോസിലേക്ക് പോകാം.
രാജാജി നഗർ മെട്രോ സ്റ്റേഷനിൽനിന്ന് പോകുന്ന വാഹനങ്ങൾക്ക് രാജാജി നഗർ ഒന്നാം ബ്ലോക്ക് ജങ്ഷനിൽ യു ടേൺ എടുത്ത് സ്റ്റാർ സർക്കിളിൽ (മോദി പാലം) ഇടത്തോട്ട് തിരിഞ്ഞ് നവരംഗ് സർക്കിളിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് ഡോ. രാജ്കുമാർ പത്താം ക്രോസിലേക്ക് പോകാം. രാജാജി നഗർ മെട്രോ സ്റ്റേഷനിൽനിന്ന് പോകുന്ന വാഹനങ്ങൾക്ക് ജി.എസ്.എഫ് വഴി ഡോ. രാജ്കുമാർ പത്താം ക്രോസിലേക്ക് നേരിട്ട് പോകാം.

