തെക്കിൽ എക്സലൻസ് അവാർഡ് യു.ടി. ഖാദറിന് കൈമാറി
text_fieldsതെക്കിൽ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘തെക്കിൽ എക്സലൻസ്
അവാർഡ്’ യു.ടി. ഖാദറിന് ടി.എം. ഷാഹിദ് തെക്കിൽ കൈമാറുന്നു
ബംഗളൂരു: സുള്ള്യ ആറന്തോടിലെ തെക്കിൽ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘തെക്കിൽ എക്സലൻസ് അവാർഡ്’ നിയമസഭ സ്പീക്കർ യു.ടി. ഖാദറിന് സമ്മാനിച്ചു. ബംഗളൂരുവിൽ സ്പീക്കറുടെ വസതിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ടി.എം. ഷാഹിദ് അവാർഡ് കൈമാറി.
തെക്കിൽ കുടുംബാംഗങ്ങളായ ജയ്ബുന്നിസ ഇഖ്ബാൽ, അഡ്വ. വാഹിദ ഹാരിസ്, ഹംസ, മൊഹിദീൻ കുഞ്ഞി, ഹാരിസ്, അമീർ പേരട്ക, അഫ്താബ് മുണമ്പ, ഷമീമ അബ്ദുൽ റഹിമാൻ, സലിം, ആരിഫ് തുടങ്ങിയവർ പങ്കെടുത്തു. തെക്കിൽ ഫാമിലി യൂനിയൻ ജനറൽ സെക്രട്ടറി അഷ്റഫ് ടർലി തെക്കിൽ സ്വാഗതവും ഹാരിസ് തെക്കിൽ നന്ദിയും പറഞ്ഞു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം. എൽ.എ സന്നിഹിതനായിരുന്നു.

