ജനാധിപത്യത്തിന്റെയും ധാർമികതയുടെയും വിജയം -രൺദീപ് സിങ് സുർജേവാല
text_fieldsരൺദീപ് സിങ് സുർജേവാല
ബംഗളൂരു: നയങ്ങൾ, ആശയങ്ങൾ, ജനാധിപത്യം, ധാർമികത എന്നിവക്ക് ലഭിച്ച അംഗീകാരമാണ് രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയമെന്ന് കർണാടക ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നേടുന്ന വിജയപരമ്പരയിൽ മൂന്നാമത്തേതാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 134 സീറ്റുകൾ നേടി.
ബി.ജെ.പി സ്ഥാനാർഥി നാരായണ ഭഗഡെയുടെ വിജയത്തിൽ ആഹ്ലാദം പങ്കിടുന്ന ബി.ജെ.പി, ജെ.ഡി.എസ് എം.എൽ.എമാർ
ലെജിസ്ലറ്റീവ് കൗൺസിൽ തെരഞ്ഞടുപ്പിൽ പാർട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ രാജ്യസഭ അംഗ തെരഞ്ഞെടുപ്പിലും മികവാർന്ന വിജയം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

