Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ തടാകത്തിൽ വീണു മരിച്ചു

text_fields
bookmark_border
അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ തടാകത്തിൽ വീണു മരിച്ചു
cancel
camera_alt

representational image

ബംഗളൂരു: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനിടെ ലൈൻമാൻ തടാകത്തിൽ വീണുമരിച്ചു. ബെസ്കോമിന് കീഴിലെ ജീവനക്കാരനായ മഹേഷ് ഗൗഡർ (38) ആണ് തുമകുരുവിൽ അപകടത്തിൽപെട്ടത്. ഗുബ്ബി ബിദരെ ജനിഗര ഹള്ളി ഫീഡറിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നതായിരുന്നു മഹേഷ്. മഴയിൽ നിറഞ്ഞുകിടന്ന തടാകം കടന്നുവേണമായിരുന്നു വൈദ്യുതി പോസ്റ്റിന് അടുത്തെത്താൻ.

തടാകത്തിലിറങ്ങി നീന്താൻ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുങ്ങിപ്പോവുകയായിരുന്നെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്കുചേരുന്നുവെന്നറിയിച്ച ബെസ്കോം എം.ഡി മഹന്തേഷ് ബിലാഗി 10 ലക്ഷം രൂപ കുടുംബത്തിന് സഹായമായി കൈമാറുമെന്ന് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The lineman fell into the lake and died during the repair
Next Story