കടൽക്കരയിൽനിന്ന് കവർന്ന സ്വർണാഭരണങ്ങൾ കണ്ടെത്തി
text_fieldsമംഗളൂരു: പണമ്പൂർ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവതിയുടെ മോഷണം പോയ 3.33 ലക്ഷം രൂപയുടെ വസ്തുക്കൾ പൊലീസ് കണ്ടെടുത്തതായി പണമ്പൂർ പൊലീസ് സ്റ്റേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ഈ മാസം 24ന് സ്വാതി നന്ദിപ്പള്ളി (24) തന്റെ സുഹൃത്ത് രോഹിത് വെമ്മലെട്ടിയോടൊപ്പം പനമ്പൂർ ബീച്ച് സന്ദർശിച്ചവേളയിലാണ് കവർച്ച നടന്നത്. പൊലീസ് പറയുന്നത്: കടലിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് യുവതി തന്റെ സാധനങ്ങൾ ഒരു കറുത്ത ബാഗിൽ ഇട്ട് കരയിൽ സൂക്ഷിച്ചു.
ബാഗിൽ 12 ഗ്രാം സ്വർണമാല, രണ്ടു ഗ്രാം സ്വർണ പെൻഡന്റ്, രണ്ടു ഗ്രാം വീതമുള്ള രണ്ട് സ്വർണമോതിരങ്ങൾ, നാല് ഗ്രാം തൂക്കമുള്ള ജോടി സ്വർണ കമ്മലുകൾ, മൊബൈൽ ഫോൺ, സുഹൃത്ത് രോഹിത് വെമ്മലെട്ടിയുടെ മൊബൈൽ ഫോൺ എന്നിവ ഉണ്ടായിരുന്നു. രാവിലെ 11.50 ഓടെ അവർ തിരിച്ചെത്തിയപ്പോൾ ബാഗ് കാണാനില്ലായിരുന്നു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 3.33 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പണമ്പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തയാളിൽനിന്ന് 3.33 ലക്ഷം രൂപ വിലമതിക്കുന്ന എല്ലാ മോഷ്ടിച്ച വസ്തുക്കളും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

