വിമാനം നാല് മണിക്കൂർ ആകാശത്ത് പറന്നു; യാത്രികര്‍ പരിഭ്രാന്തിയില്‍
text_fieldsബംഗളൂരു: ഹൈദരാബാദ്-ഹുബ്ബള്ളി വിമാനം ഞായറാഴ്ച വൈകീട്ട് നാല് മണിക്കൂറോളം ആകാശത്ത് പറന്നത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പറന്ന ഐ.സി. 3401 എന്ന വിമാനം ഹുബ്ബള്ളിയിലേക്ക് അടുത്തപ്പോള്‍ പ്രതികൂല കാലാവസ്ഥ മൂലം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഏകദേശം നാല് മണിക്കൂറോളം ആകാശത്ത് പറക്കുകയുമായിരുന്നു.
മുണ്ട്ഗോഡ്, ദാവൻഗരെ, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ വിമാനം ചുറ്റിത്തിരിഞ്ഞു. ഒടുവിൽ രാത്രി 7.30 ഓടെ ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം വൈകുന്നേരം 4.30 ന് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടതായിരുന്നു. വിമാനത്തിനകത്തെ ജീവനക്കാര്‍ യാതൊരു നിര്‍ദേശവും നല്‍കിയില്ലെന്നും മനുഷ്യത്വരഹിതമായി പെരുമാറിയെന്നും യാത്രികര്‍ ആരോപിച്ചു. ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യാത്രികര്‍ പറഞ്ഞു. യാത്രക്കാരുടെ പരാതികള്‍ കമ്പനിക് ക്കൈമാറുമെന്ന് ഹുബ്ബള്ളി വിമാനത്താവളത്തിന്റെ ആക്ടിങ് ഡയറക്ടർ പ്രവീൺ ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

