ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ അവാർഡ്-2026 സമർപ്പണവും
text_fieldsകർണാടക തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ, ഇന്തോ ഏഷ്യൻ അക്കാദമി ബംഗളൂരു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ബഹുഭാഷാ കവിസമ്മേളനത്തില്നിന്ന്
ബംഗളൂരു: കർണാടക തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ, ഇന്തോ ഏഷ്യൻ അക്കാദമി ബംഗളൂരു എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇൻഡോ ഏഷ്യൻ അക്കാദമി ഓഡിറ്റോറിയത്തിൽ ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ പുരസ്കാര സമർപ്പണവും നടന്നു. പ്രശസ്ത പത്രപ്രവർത്തകനും ഫെഡറേഷൻ ചെയർമാനുമായ ഡോ. മാല്യാദ്രി ബൊഗ്ഗവാരപ്പു അധ്യക്ഷതവഹിച്ചു.
ജി.ടി.ആർ.ഇ-ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞനും പ്രോജക്ട് ഡയറക്ടറുമായ എൽ. ജഗദീശ്വര റാവു മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്തോ ഏഷ്യൻ അക്കാദമി ചെയർമാൻ പ്രഫ. ഡോ. ടി. ഏകാംബരം നായിഡു, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി. ചന്ദ്രശേഖര ആസാദ്, ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. സുഷമ ശങ്കർ, ഡോ. എം വി. ലക്ഷ്മി, പുഷ്പ ലത മുതലായവർ കവികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ആസാമി, രാജസ്ഥാനി, സംസ്കൃതം എന്നീ ഭാഷകളിലെ കവികളും എഴുത്തുകാരും പങ്കെടുത്തു. സാഹിത്യ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്ക് സംക്രാന്തി സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാളത്തിലെ എഴുത്തുകാരികളായ ഡോ. സുഷമ ശങ്കർ, ബ്രിജി കെ. ടി. അർച്ചന സുനിൽ, ബിന്ദു പി. മേനോൻ, വിന്നി ഗംഗാധരൻ എന്നിവരെ സംക്രാന്തി സാഹിത്യ പുരസ്കാരവും പ്രശംസാപത്രവും നൽകി ആദരിച്ചു. തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം. ശ്രീനിവാസ് സ്വാഗതവും ജനറൽ സെക്രട്ടറി ഡോ. സിങ്കുരു നരേന്ദ്ര ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

