മെട്രോ പ്രവൃത്തി: ശിവാജി നഗറിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം
text_fieldsശിവാജി നഗറിലെ ഗതാഗത നിയന്ത്രണം
ബംഗളൂരു: മെട്രോ പ്രവൃത്തി നടക്കുന്നതിനാൽ ശിവാജി നഗറിന് ചുറ്റും വാഹന ഗതാഗതം 30 ദിവസത്തേക്ക് നിരോധിച്ചതായി ബംഗളൂരു ട്രാഫിക് പൊലീസ്. ശിവാജി സർക്കിളിനും ജ്യോതി കഫേക്കും സമീപമാണ് പ്രവൃത്തി നടക്കുന്നത്.
ബാലേകുന്ദ്രിയിൽ നിന്ന് ശിവാജിനഗർ ബി.എം.ടി.സി ബസ് സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും ട്രാഫിക് ഹെഡ് ക്വാർട്ടർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇൻഫൻട്രി റോഡുവഴി സെൻട്രൽ സ്ട്രീറ്റ് ജങ്ഷനിൽ ഇടത്തേക്കുതിരിഞ്ഞ് സെൻട്രൽ സ്ട്രീറ്റ് റോഡുവഴി ശിവാജിനഗർ ബി.എം.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകാം.ശിവാജി റോഡിൽ നിന്ന് ശിവാജിനഗർ ബി.എം.ടി.സി ബസ് സ്റ്റാൻഡിലേക്ക് വരുന്ന എല്ലാത്തരം വാഹനങ്ങളും ശിവാജി സർക്കിളിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ്, വെങ്കിടസ്വാമി നായിഡു റോഡുവഴി ബാലേകുന്ദ്രി ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, ട്രാഫിക് ഹെഡ് ക്വാർട്ടേഴ്സ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ്, സെൻട്രൽ സ്ട്രീറ്റിൽ ഇടത്തേക്ക് തിരിയുക.
ഇൻഫൻട്രി റോഡുവഴി ജങ്ഷൻ, സെൻട്രൽ സ്ട്രീറ്റ് റോഡുവഴി ശിവാജിനഗർ ബി.എം.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകാം.

