മംഗളൂരു-മസ്കത്ത് വിമാനസർവിസ് മാർച്ച് മുതൽ
text_fieldsശ്രീനിവാസ പൂജാരി എം.പി വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന് നിവേദനം നൽകുന്നു
മംഗളൂരു: ഒമാൻ തലസ്ഥാനമായ മസ്കത്തിനും മംഗളൂരുവിനും ഇടയിലുള്ള വിമാന സർവിസ് മാർച്ചിൽ പുനരാരംഭിക്കുമെന്ന് ഉഡുപ്പി -ചിക്കമഗളൂരു എം.പി ശ്രീനിവാസ പൂജാരി അറിയിച്ചു. ഇതുസംബന്ധിച്ച തന്റെ നിവേദനത്തിന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നൽകിയ മറുപടി എം.പി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
കണ്ണൂർ, മുംബൈ, ദുബൈ എന്നിവിടങ്ങളിൽനിന്ന് ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനികൾ മസ്കത്തിലേക്ക് വൺ-സ്റ്റോപ് ഫ്ലൈറ്റുകൾ സർവിസ് നടത്തുന്നുണ്ട്. ആഴ്ചയിൽ നാല് സർവിസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ജൂലൈയിൽ സർവിസ് നിർത്തി. ഉഡുപ്പി, ദക്ഷിണ കന്നട, കുടക്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽനിന്നുള്ള 20,000ത്തിലധികം പ്രവാസികൾ ഒമാനിൽ ബ്ലൂ കോളർ, വൈറ്റ് കോളർ ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ശ്രീനിവാസ പൂജാരി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

