മലയാളം-തമിഴ് വിവർത്തന ശിൽപശാല സംഘടിപ്പിച്ചു
text_fieldsമലയാളം-തമിഴ് വിവർത്തന ശിൽപശാലയിൽനിന്ന്
ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസലേറ്റർസ് അസോസിയേഷൻ ബംഗളൂരുവിന്റെയും മലയാളം വിദ്യാലയം ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് - മലയാളം വിവർത്തന ശിൽപശാല ചെന്നൈയിൽ സംഘടിപ്പിച്ചു. മലയാളം വിദ്യാലയം ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് ശിൽപശാല നടന്നത്. അസോസിയേഷൻ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. ഡോ. സി.ജി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. മലയാളം പണ്ഡിറ്റ് ഡോ. രവീന്ദ്രരാജ മുഖ്യാതിഥിയായിരുന്നു.
മലയാളം പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ശ്രീകുമാർ, തമിഴ് - മലയാളം കവി എസ്.അനിൽ കുമാർ വിവർത്തന ക്ലാസുകൾ യഥാക്രമം നയിച്ചു. ട്രഷറർ പ്രഫ. രാകേഷ് വി.എസ് അവതാരകനായി. ഡോ. രംഗസ്വാമി (മദ്രാസ് യൂനിവേഴ്സിറ്റി) ഡി.ബി.ടി.എ എക്സിക്യൂട്ടിവ് അംഗം റെബിൻ രവീന്ദ്രൻ, കോഓഡിനേറ്റർ ബാബു ശശിധർ. ബി.ശങ്കർ, നീലകണ്ഠൻ, ജയശങ്കർ എന്നിവർ പങ്കെടുത്തു.
ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ - സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവത്കരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ ചെന്നൈയിലെ തമിഴ് മലയാളം ഭാഷാ - സാഹിത്യ പ്രേമികൾ, അധ്യാപകർ, വിവർത്തകർ പങ്കെടുത്തു. തമിഴ് - മലയാളം പ്രായോഗികമായി, തത്സമയം വിവർത്തനം ചെയ്തവരിൽ 92 വയസ്സുള്ളയാൾ ഉണ്ടായിരുന്നത് തികച്ചും പുതിയ അനുഭവമായിരുന്നു എന്ന് ഡോ.സുഷമ ശങ്കർ പറഞ്ഞു. ഭാഷകൾ മതിലുകളാവാതെ സാഹിത്യ-സാംസ്കാരിക വിനിമയത്തിനുള്ള പാലങ്ങളാക്കുകയെന്നതും ഡി.ബി.ടി.എമ്മിന്റെ ലക്ഷ്യമാണെന്ന് ഡോ.സുഷമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

