Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചർമാദി ചുരം പാതയിൽ ചോളം ലോറി കത്തിനശിച്ചു
text_fieldsbookmark_border
Listen to this Article
മംഗളൂരു: ചർമാദി ചുരം പാതയിൽ ശനിയാഴ്ച പുലർച്ച ചോളവുമായി പോയ ലോറി കത്തിനശിച്ചു. ആളപായമില്ല. ചിക്കമഗളൂരു ജില്ലയെ ദക്ഷിണ കന്നടയുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ലോറി ഹാസൻ ജില്ലയിലെ ജവഗലിൽനിന്ന് ഉഡുപ്പി ജില്ലയിലെ കുന്താപുരത്തേക്ക് ചോളം കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തകരാറുകൾ കാരണം ടയറിന് പിന്നിൽനിന്ന് തീ പടരുകയായിരുന്നു. തീ സമീപത്തെ വനമേഖലയിലേക്ക് പടർന്നത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാ സേന തീയണച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും മറ്റ് രണ്ടുപേർക്കും പൊള്ളലേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

