ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് കടിഞ്ഞാണിട്ട് സർക്കാർ
text_fieldsബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് കടിഞ്ഞാണിട്ട് കർണാടക സർക്കാർ. വിവിധ വകുപ്പുകളുടെ പഠനാവശ്യാര്ഥമാണ് സർക്കാർ ഉദ്യോഗസ്ഥർ വിദേശയാത്രകൾ നടത്തുന്നത്. സർക്കാർ ചെലവിൽ നടത്തുന്ന വിദേശയാത്രകൾക്കു ശേഷം പഠന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതാണ് സർക്കാറിന്റെ ഈ തീരുമാനത്തിന് പിന്നിൽ.
ചൊവ്വാഴ്ച ഇറക്കിയ ഉത്തരവ് പ്രകാരം തുടർന്നുള്ള വിദേശയാത്രകൾക്ക് അനുമതി ലഭിക്കണമെങ്കിൽ മുമ്പ് നടത്തിയ യാത്രകളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ഉത്തരവ് പ്രകാരം ആഗസ്റ്റ് 2024നും ജൂലൈ 2025നും ഇടയിൽ ഔദ്യോഗിക വിദേശയാത്രകൾ നടത്തിയ എല്ലാ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്. സന്ദർശനം നടത്തിയ സ്ഥലത്തെ വിശദവിവരങ്ങൾ, പഠനങ്ങൾ, നടപ്പാക്കാനുള്ള നിർദേശങ്ങൾ, അവ എത്രത്തോളം പ്രായോഗികമാക്കി തുടങ്ങിയ വിശദമായ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

