ഗ്ലോബൽ മീഡിയ സാഹിത്യ അവാർഡ് സമ്മാനിച്ചു
text_fieldsബംഗളൂരു: ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡുകൾ മുതിർന്ന എഴുത്തുകാരൻ ഡോ. എം. സ്റ്റീഫൻ കോട്ടയം, ബഥേൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ ഡോ. ജയിംസ് ജോർജ് വെണ്മണി എന്നിവർ സമ്മാനിച്ചു.
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ. തോമസ് ബംഗളൂരു (മികച്ച ലേഖനം), ഗ്രേസ് സന്ദീപ് വയനാട് (മികച്ച ഫീച്ചർ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി. മീഡിയ അസോസിയേഷൻ പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് മുൻ അസിസ്റ്റന്റ് ഓവർസിയറുമായ പി.ജി. മാത്യൂസ് ഉദ്ഘാടനം ചെയ്തു. മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷത വഹിച്ചു.
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ. മാത്യു മുഖ്യ പ്രഭാഷണം നടത്തി. മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ഹാലേലൂയ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവൂക്കാരൻ, പാസ്റ്റർ ഫിന്നി ജോർജ് പുനലൂർ, ക്രൈസ്തവ ബോധി ജനറൽ പ്രസിഡന്റ് ഷാജൻ ജോൺ ഇടക്കാട്, അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷൻ പ്രസിഡന്റ് പാസ്റ്റർ ഡി. കുഞ്ഞുമോൻ പോത്തൻകോട്, ശാരോൺ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട്, ലിഷ കാതേട്ട്, മെർലിൻ ഷിബു എന്നിവർ എന്നിവർ സംസാരിച്ചു.ജോജി ഐപ്പ് മാത്യൂസ്, സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

