ഹുബ്ബള്ളി മെട്രോ സമുച്ചയത്തിൽ തീപിടിത്തം
text_fieldsഹുബ്ബള്ളി മറാത്തഗള്ളിയിലെ മെട്രോ കോംപ്ലക്സിലുണ്ടായ തീപിടിത്തം
ബംഗളൂരു: ഹുബ്ബള്ളി മറാത്തഗള്ളിയിലെ മെട്രോ കോംപ്ലക്സിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകളോളം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിനുള്ളിലെ വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. ഹുബ്ബള്ളി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും നാശനഷ്ടത്തിന്‍റെ വ്യാപ്തി വിലയിരുത്തുന്നതിനുമായി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

