മതമൈത്രിയുടെ സന്ദേശവുമായി ഈദ് മിലന്
text_fieldsഈദ് മിലന് സംഗമത്തില്‍നിന്ന്
ബംഗളൂരു: സഹോദര്യത്തിന്റെ സന്ദേശവുമായി ഈദ് മിലന് സംഗമം നടന്നു. ഹിറ ഫൗണ്ടേഷന് ട്രസ്റ്റ് ചെയര്മാന് ഹസന് പൊന്നന്റെ നേതൃത്വത്തില്‍ ആര്.ടി നഗറിനടുത്ത് കനകാനഗറില് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.ടി. ലളിത് നായിക്, മെട്രോ ചീഫ് എൻജിനീയര്‍ ഡോ. മസൂദ് ഷെരീഫ്, അമീര്‍ എഹ്ത്തിഷാമുദ്ദീന്, റഊഫ് എന്നിവര്‍ പങ്കെടുത്തു 11 വര്‍ഷമായി മുടക്കമില്ലാതെ നടത്തുന്ന പരിപാടിയില്‍ ജാതി മത ഭേദമില്ലാതെ സ്നേഹത്തിന്റെ വര്‍ണങ്ങളുമായി ആളുകള്‍ ഒത്തുകൂടുന്നു.
ഒന്നിക്കുന്നതിന്റെ മാധുര്യമാണ് ഇവിടെ അനുഭവിക്കുന്നത്. 30 ദിവസത്തെ ഉപവാസം മുഖേന മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കാമം, ക്രോധം തുടങ്ങി വികാരങ്ങള്‍ മാറ്റിവെച്ച് നമ്മള് മനുഷ്യരാകണമെന്നും ബി.ടി. ലളിത് നായിക് പറഞ്ഞു .ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യന് മനുഷ്യനാകണം. നമ്മള് എല്ലാവരും ഒന്നാണ് എന്നത് മുറുകെ പിടിക്കണം. എല്ലാവരും സഹോദരി സഹോദരന്മാരാണെന്നും ആ പരസ്പര സ്നേഹം സമൂഹത്തില്‍ പരക്കണമെന്നും ഡോ. മസൂദ് ഷെരീഫ് പറഞ്ഞു.
എല്ലാ വര്‍ഷവും ഈദ് മിലന് സംഘടിപ്പിക്കുന്നുവെന്നും വിദ്വേഷത്തിന്റെ ഇരുട്ടറയില്‍ സ്നേഹത്തിന്റെ ദീപം കത്തിക്കുകയാണ്. എല്ലാവരും ഒന്നാണ് എന്ന സന്ദേശമാണ് സംഗമം മുഖേന ലക്ഷ്യമിടുന്നതെന്നും ഹസൻ പൊന്നന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

