ദ്രാവിഡ ഭാഷ വിവർത്തന ശിൽപശാല
text_fieldsമദ്രാസ് സർവകലാശാലയിൽ നടന്ന ദ്രാവിഡ ഭാഷാ വിവർത്തന ശിൽപശാല ഉദ്ഘാടന ചടങ്ങില്‍നിന്ന്
ബംഗളൂരു: മദ്രാസ് യൂനിവേഴ്സിറ്റിയും ദ്രാവിഡ ഭാഷ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ ബംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തിൽ തമിഴ് -കന്നട-തെലുങ്ക് വിവർത്തന ശിൽപശാല സംഘടിപ്പിച്ചു. ഡയറക്ടർ ഡോ. ദേവമൈന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. ചെന്നൈ കന്നട സംഘം അധ്യക്ഷൻ വസന്ത് ഹെഗ്ഡെ മുഖ്യാതിഥിയായി. കന്നട വകുപ്പ് മേധാവി പ്രഫ. തമിഴ് ശെൽവി, തെലുങ്ക് വകുപ്പ് മേധാവി ഡോ. വിസ്തലി ശങ്കരാറാവു എന്നിവര്‍ തമിഴ്- കന്നട, തമിഴ് - തെലുങ്ക് വിവർത്തന ക്ലാസുകൾ നയിച്ചു. അസോസിയേഷൻ ട്രഷറർ പ്രഫ. വി.എസ്. രാകേഷ് അവതാരകനായി. ഡോ. രംഗസ്വാമി കൺവീനറും ഡി.ബി.ടി.എ എക്സിക്യൂട്ടിവ് അംഗം റെബിൻ രവീന്ദ്രൻ കോഓഡിനേറ്ററുമായി. അംഗങ്ങളായ ബി. ശങ്കർ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഗൗരി കൃപാനന്ദ, നീലകണ്ഠൻ മുതലായവർ പങ്കെടുത്തു. വിവർത്തന കവിതകളുടെ കവിയരങ്ങ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

