Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചാമരാജനഗറിൽ ഡോ....

ചാമരാജനഗറിൽ ഡോ. അംബേദ്കർ ഛായാചിത്രത്തിൽ ചാണകം പുരട്ടി

text_fields
bookmark_border
ചാമരാജനഗറിൽ ഡോ. അംബേദ്കർ ഛായാചിത്രത്തിൽ ചാണകം പുരട്ടി
cancel
camera_alt

ഡോ. ​അം​ബേ​ദ്ക​റി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ ചാ​ണ​കം പു​ര​ട്ടി​യ നി​ല​യി​ല്‍

ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹൊങ്കനൂർ ഗ്രാമത്തിൽ ഡോ. ബി.ആർ. അംബേദ്കർ, ഗൗതമ ബുദ്ധൻ, ബസവണ്ണ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത റോഡരികിലെ ഡിസ്േപ്ല ബോർഡിൽ അജ്ഞാതർ ചാണകം പുരട്ടി. ദിവസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ മസനപുര ഗ്രാമത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രദേശവാസികളും ദളിത് സമൂഹത്തിലെ അംഗങ്ങളുംപ്രവൃത്തിയെ അപലപിക്കുകയും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് മുത്തുരാജു സ്ഥലം സന്ദര്‍ശിച്ചു. മുൻകരുതൽ നടപടിയായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow DungChamarajanagarDr Ambedkar
News Summary - Dr. Ambedkar's portrait smeared with cow dung in Chamarajanagar
Next Story