ഭിന്നശേഷിക്കാർക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് സംവരണം വേണമെന്ന് ആവശ്യം
text_fieldsബംഗളൂരു: മറ്റു വിവിധ മേഖലകളിൽ ഭിന്നശേഷിക്കാർക്ക് സംവരണവും പ്രത്യേക ആനുകൂല്യങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കി വരുന്നതുപോലെ തെരഞ്ഞെടുപ്പുകളിലും ഭിന്നശേഷിക്കാർക്ക് സംവരണം അനുവദിക്കണമെന്ന് ആവശ്യം.
ഗ്രാമപഞ്ചായത്ത് തലം മുതൽ ലോക്സഭ തെരഞ്ഞെടുപ്പ് വരെ സീറ്റ് സംവരണം വേണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും ഇതിനാവശ്യമായ നിയമ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഴുവൻ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും ചീഫ് സെക്രട്ടറിമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർക്കും നിവേദനം സമർപ്പിച്ചതായി പൊതുപ്രവർത്തകനായ ഖാലിദ് പെരിങ്ങത്തുർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ഈ ആവശ്യത്തിനായി അണിനിരക്കണം. സംവരണം വഴി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ഭരണത്തിൽ പങ്കാളികളാവാനും ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരാനും ഇത് ഇടയാക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബംഗളൂരു പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ സിയാദ് മേനാരി ഫത്താഹ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

