Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാ​ഷ​ക​ള്‍ക്കി​ട​യി​ലെ പാ​ല​മാ​യി ഡി.​ബി.​ടി.​എ

text_fields
bookmark_border
ഭാ​ഷ​ക​ള്‍ക്കി​ട​യി​ലെ പാ​ല​മാ​യി ഡി.​ബി.​ടി.​എ
cancel

ബം​ഗ​ളൂ​രു: ഭാ​ഷ​ക​ൾ​ക്കി​ട​യി​ലെ അ​ക​ലം മൂ​ലം ഗ​വേ​ഷ​ണം സാ​ധ്യ​മാ​കാ​തെ പോ​യ ഏ​താ​നും പു​സ്ത​ക​ങ്ങ​ൾ ഉ​ണ്ടെ​ന്ന തി​രി​ച്ച​റി​വി​ല്‍ നി​ന്നാ​ണ് ദ്രാ​വി​ഡ ഭാ​ഷാ ട്രാ​ൻ​സ്ലേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഡി.​ബി.​ടി.​എ) എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ജ​ന​നം.

ഡി.​ബി.​ടി.​എ​യു​ടെ സ്ഥാ​പ​ക​യും പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സു​ഷ്മ ശ​ങ്ക​റി​ന്‍റെ പി.​എ​ച്ച്.​ഡി. ഗ​വേ​ഷ​ണ​വി​ഷ​യം ‘ദ്രാ​വി​ഡ ഭാ​ഷാ ജ്ഞാ​ന​പീ​ഠ പു​ര​സ്കൃ​ത കൃ​തി​ക​ൾ-​ഒ​രു പ​ഠ​നം’ എ​ന്ന​താ​യി​രു​ന്നു. ക​ന്ന​ഡ​യി​ൽ ന​ട​ത്തി​യ ഈ ​ഗ​വേ​ഷ​ണ​ത്തി​ൽ ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലെ 19 ജ്ഞാ​ന​പീ​ഠ പു​ര​സ്കൃ​ത കൃ​തി​ക​ളാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. ക​ന്ന​ഡ​യും മ​ല​യാ​ള​വും അ​നാ​യാ​സം കീ​ഴ​ട​ക്കി​യെ​ങ്കി​ലും ത​മി​ഴ്, തെ​ലു​ങ്ക് കൃ​തി​ക​ളെ ഗ​വേ​ഷ​ണ ബു​ദ്ധി​യോ​ടെ പ്രാ​പി​ക്കാ​ന്‍ വി​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു.

ഗ​വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ തേ​ടി സാ​ഹി​ത്യ അ​ക്കാ​ദ​മി​ക​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും പു​സ്ത​ക​ശാ​ല​ക​ളി​ലും സാ​ഹി​ത്യ​കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം അ​ല​ഞ്ഞെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഈ ​അ​ന്വേ​ഷ​ണം പു​തി​യൊ​രു വ​ഴി​യി​ലേ​ക്കാ​ണ് സു​ഷ​മ​യെ ന​യി​ച്ച​ത്. ത​മി​ഴും തെ​ലു​ങ്കും പ​ഠി​ക്കാ​ൻ സു​ഷ്മ ആ​രം​ഭി​ക്കു​ക​യും കൃ​തി​ക​ൾ സ്വ​യം ക​ന്ന​ഡ​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ലൂ​ടെ പു​തി​യ പാ​ഠം സു​ഷ്മ പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വാ​ക്കു​ക​ളു​ടെ കൈ​മാ​റ്റം മാ​ത്ര​മ​ല്ല ന​ട​ക്കു​ന്ന​ത് എ​ന്നും ഒ​രു സാ​ഹി​ത്യ​ലോ​ക​ത്തെ മ​റ്റൊ​രു സാ​ഹി​ത്യ​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് വി​വ​ര്‍ത്ത​ന​മെ​ന്നും തി​രി​ച്ച​റി​ഞ്ഞു. ഭാ​വി​യി​ല്‍ വി​വ​ര്‍ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​വ​ര്‍ക്ക് താ​ൻ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​ര​രു​ത് എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ നി​ന്നാ​ണ് ദ്രാ​വി​ഡ ഭാ​ഷ​ക​ൾ​ക്കി​ട​യി​ൽ വി​വ​ർ​ത്ത​ന​ത്തി​നും സം​വാ​ദ​ത്തി​നും സാ​ഹി​ത്യ വി​നി​മ​യ​ത്തി​നും ഒ​രു വേ​ദി വേ​ണ​മെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. മു​തി​ർ​ന്ന സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ​യും വി​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ആ​ശ​യം ഒ​രു സം​ഘ​ട​ന​യാ​യി വ​ള​ർ​ന്നു.

24 അം​ഗ​ങ്ങ​ളി​ൽ നി​ന്ന് 124 അം​ഗ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍ന്നു. 2021 സെ​പ്റ്റം​ബ​ർ 19ന്, ​കോ​വി​ഡ് കാ​ല​ത്ത് ഡി.​ബി.​ടി.​എ​യു​ടെ ആ​ദ്യ ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ന്ന​ത്. ഡോ. ​സു​ഷ്മ ശ​ങ്ക​ര്‍ ആ​ദ്യ പ്രാ​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ, സാ​ഹി​ത്യ​സം​വാ​ദ​ങ്ങ​ൾ, ക​വി​യ​ര​ങ്ങു​ക​ൾ, പു​സ്ത​ക​പ്ര​സാ​ധ​നം, വി​വ​ർ​ത്ത​ന പു​ര​സ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഭാ​ഷ​ക​ൾ​ക്കി​ട​യി​ലെ സാ​ഹി​ത്യ​പാ​ലം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഡി.​ബി.​ടി.​എ.

അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ബം​ഗ​ളൂ​രു​വി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു

അ​ഞ്ചു​വ​ർ​ഷ​ത്തെ ഈ ​യാ​ത്ര​യു​ടെ ആ​ഘോ​ഷ​മാ​യി ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ ക​ന്ന​ഡ ഭ​വ​നി​ലെ ന​യ​ന സ​ഭാം​ഗ​ണ​ത്തി​ൽ ഡി.​ബി.​ടി.​എ​യു​ടെ അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​വും ദ്രാ​വി​ഡ ഭാ​ഷാ വി​വ​ർ​ത്ത​ന പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ക്കും.

ഈ ​വ​ർ​ഷ​ത്തെ ഡി.​ബി.​ടി.​എ തെ​ലു​ങ്ക് വി​വ​ർ​ത്ത​ന പു​ര​സ്കാ​രം, ത​മി​ഴ് എ​ഴു​ത്തു​കാ​ര​നാ​യ മു​ത്തു​നാ​ഗ​യു​ടെ ‘സു​ലു​ന്ധീ’ എ​ന്ന കൃ​തി തെ​ലു​ങ്കി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത ബൊ​ള്ളി രാ​മ​സ്വാ​മി രാ​ഘു​പ​തി​ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ക​ന്ന​ഡ വി​ക​സ​ന പ്രാ​ധി​കാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ ഡോ. ​പു​രു​ഷോ​ത്ത​മ ബി​ളി​മ​ലെ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DBTA as a bridge between languages
Next Story