ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷം
text_fieldsബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷത്തിൽ വനിതാംഗങ്ങൾ അവതരിപ്പിച്ച മെഗാതിരുവാതിര
ബംഗളൂരു: ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷം ‘വർണം 2025’ ബംഗളൂരു കഗ്ഗദാസപുരയിലുള്ള വി.കെ. സ്പോർട്സ് ക്ലബിൽ ആഘോഷിച്ചു. പുതുതലമുറക്കാർ പൂക്കളമിട്ട് ചെണ്ടമേളാരവത്തോടെ മാവേലിയെ സ്വീകരിച്ചു. സമാജം പ്രസിഡന്റ് എം.വി. വിജയൻ അധ്യക്ഷത വഹിച്ചു. വായുസേനയിൽ നിന്നു ചീഫ് എയർ മാർഷൽ ആയി വിരമിച്ച സുരേഷ് കുമാർ മുഖ്യാതിഥിയായി. എ.വി. രവികുമാർ ശബ്ദാനുകരണ കലാപരിപാടി അവതരിപ്പിച്ചു. രവികുമാറിന്റെ മകളും ചലച്ചിത്ര നടിയുമായ അശ്വതി വാരിയർ പങ്കെടുത്തു.
വാര്യന്മാരുടെ പരമ്പരാഗത തൊഴിലായ മാലകെട്ടൽ മത്സരം, സമാജാംഗങ്ങളുടെയും കുട്ടികളുടെയും നൃത്ത നൃത്യങ്ങൾ അരങ്ങേറി. സുജ വാര്യരുടെ നേതൃത്വത്തിൽ വനിതാംഗങ്ങൾ അവതരിപ്പിച്ച മെഗാതിരുവാതിരയിൽ 65 പേർ പങ്കെടുത്തു. പിന്നണിഗായിക അഞ്ജലി വാരിയരുടെ സംഗീത പരിപാടിയും നടന്നു.
മികച്ച വിദ്യാർഥികൾക്ക് കാഷ് പ്രൈസ് നൽകി അനുമോദിച്ചു. 70 വയസ്സ് കഴിഞ്ഞ മുതിർന്ന സമാജാംഗങ്ങളെ പൊന്നാട അണിയിച്ചു. വിജയൻ വാരിയരും സംഘവും ഓണസദ്യയൊരുക്കി. എഴുന്നൂറിൽ പരം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

