കാറിടിച്ച് തെറിച്ചുവീണ ഓട്ടോ ഡ്രൈവർ ലോറികയറി മരിച്ചു
text_fieldsസുന്ദർ
മംഗളൂരു: കുടക് ജില്ലയിലെ സാമ്പാജെ ചേഡാവിന് സമീപം വ്യാഴാഴ്ച കാർ ഓട്ടോറിക്ഷയിലിടിച്ച് റോഡിൽ വീണ ഓട്ടോഡ്രൈവർ ടിപ്പർ ലോറി ദേഹത്തുകയറി മരിച്ചു.
സംപാജെ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിസെലുമനെയിലെ സുന്ദർ ചിറ്റിക്കനയാണ് (56) മരിച്ചത്. സാമ്പാജെ പെട്രോൾ പമ്പിനടുത്ത വളവിന് സമീപമാണ് സംഭവം. പിന്നിൽനിന്ന് വന്ന കാർ സാമ്പാജെ ഗേറ്റിൽ നിന്ന് ചേഡാവിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് നിർത്താതെ മടിക്കേരി ഭാഗത്തേക്ക് ഓടിച്ചുപോയി.
എതിർദിശയിൽവന്ന ടിപ്പർ റോഡിൽ വീണ ഓട്ടോ ഡ്രൈവറുടെ ദേഹത്തുകയറി തൽക്ഷണം മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഗ്രാമപഞ്ചായത്ത് അംഗം അനിതയുടെ മാതാവ് പത്മാവതിക്ക് പരിക്കേറ്റു. മാതാവിനെ സംപാജെയിൽനിന്ന് ചേഡാവിനടുത്തുള്ള അവരുടെ വസതിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. സുന്ദർ നേരത്തെ സംപാജെ ഗ്രാമപഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

