ഓഡിറ്റോറിയം തീപിടിച്ച് നശിച്ചു
text_fieldsതീപിടിത്തത്തിന്റെ ദൃശ്യം
മംഗളൂരു: മന്നഗുഡ്ഡ എട്ടാം ക്രോസ് റോഡിലുള്ള കൃഷ്ണ ഹെറിറ്റേജിന് എ.സി പൊട്ടിത്തെറിച്ച് തീപിടിച്ചു. രാവിലെ 11 മണിയോടെയാണ് സംഭവം. ഓട് പാകിയ മേൽക്കൂരയിലേക്ക് പെട്ടെന്ന് തീ പടർന്നു. കെട്ടിടം പൂർണമായി കത്തി നശിച്ചതോടെ പ്രദേശമാകെ പുക നിറഞ്ഞു. കദ്രി ഫയർ സ്റ്റേഷനിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടനടി എത്തി. അവരുടെ ജലവിതരണം തീർന്നപ്പോൾ പാണ്ഡേശ്വറിൽനിന്നുള്ള ഒരു ബാക്കപ്പ് യൂനിറ്റ് എത്തി ഉച്ച രണ്ടു വരെ തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തി.
മെസ്കോം ലൈൻമാൻമാർ താൽക്കാലികമായി പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. കൃഷ്ണ ഹെറിറ്റേജ് പരിപാടികൾക്കായി വാടകക്ക് നൽകിയിരുന്നു. വേദിയിൽ അടിയന്തര സുരക്ഷാ നടപടികൾ ഇല്ലായിരുന്നുവെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതാണ് തീ വേഗത്തിൽ പടരാൻ കാരണമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.