Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനിയമസഭ തെരഞ്ഞെടുപ്പ്​:...

നിയമസഭ തെരഞ്ഞെടുപ്പ്​: യുവജനക്ഷേമത്തിനായി പ്രകടനപത്രികയുമായി സോളിഡാരിറ്റി

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്​: യുവജനക്ഷേമത്തിനായി പ്രകടനപത്രികയുമായി സോളിഡാരിറ്റി
cancel
camera_alt

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ മു​ന്നോ​ടി​യാ​യി സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മെ​ന്‍റ്​ ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​മ്മി​റ്റി ത​യാ​റാ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: മേ​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ യു​വ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി സോ​ളി​ഡാ​രി​റ്റി യൂ​ത്ത് ​മൂ​വ്​​മെ​ന്‍റ്​ ക​ർ​ണാ​ട​ക സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. വി​വി​ധ രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി പ​ത്രി​ക​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.വി​വി​ധ ജി​ല്ല​ക​ളി​ൽ പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന​വും ച​ർ​ച്ച​യും ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഐ.​ടി മേ​ഖ​ല​യി​ല​ട​ക്കം സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ ജോ​ലി​യി​ൽ ക​ർ​ണാ​ട​ക​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം വ​രെ സം​വ​ര​ണം, യു​വ​ജ​ന​ങ്ങ​ളു​ടെ സം​രം​ഭ​ങ്ങ​ൾ​ക്കും മ​റ്റും പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ക, തൊ​ഴി​ൽ തേ​ടി​യും ഇ​ന്‍റ​ർ​വ്യൂ​ക​ൾ​ക്കും മ​റ്റു​മാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ താ​മ​സ​കേ​​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ക, മ​യ​ക്കു​മ​രു​ന്നു​പോ​ലു​ള്ള സാ​മൂ​ഹി​ക തി​ന്മ​ക​ൾ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ല​ഹ​രി​ക്ക്​ അ​ടി​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൗ​ൺ​സ​ലി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളും നി​ർ​​ദേ​ശ​ങ്ങ​ളു​മാ​ണ്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള​ത്.

തൊ​ഴി​ൽ ത​ട്ടി​പ്പ്​ ​കേ​സു​ക​ളി​ൽ അ​തി​വേ​ഗം തീ​ർ​പ്പു​ണ്ടാ​ക്കാ​നാ​യി ഫാ​സ്റ്റ്​​ട്രാ​ക്ക്​ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക സ്കി​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ൽ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണം.

സാ​മ്പ​ത്തി​ക ശാ​ക്തീ​ക​ര​ണം, തൊ​ഴി​ൽ, കാ​യി​ക​ശാ​ക്തീ​ക​ര​ണം, ക​ല-​സാ​ഹി​ത്യം-​സാം​സ്കാ​രി​കം, ആ​രോ​ഗ്യം, കാ​ർ​ഷി​ക​രം​ഗം, വി​ദ്യാ​ഭ്യാ​സം, മ​നു​ഷ്യാ​വ​കാ​ശം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ പ​ത്രി​ക​യി​ലു​ള്ള​ത്. സ​ർ​ക്കാ​റി​ന്‍റെ​ത​ന്നെ വി​വി​ധ രേ​ഖ​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ അ​വ​കാ​ശ​പ​ത്രി​ക ത​യാ​റാ​ക്കി​യ​ത്.സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ല​ബീ​ദ്​ ഷാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ റി​ഹാ​ൻ, സെ​ക്ര​ട്ട​റി ഇം​തി​യാ​സ്​ ബേ​ഗ്, ബം​ഗ​ളൂ​രു സി​റ്റി പ്ര​സി​ഡ​ന്‍റ്​ മ​അ​സ്​ സ​ൽ​മാ​ൻ, പ്ര​ക​ട​ന​പ​ത്രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഷീ​റു​ദ്ദീ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solidaritykarnataka Assembly election
News Summary - Assembly elections: Solidarity with manifesto for youth welfare
Next Story