Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightഅവർ മാത്രമല്ല...

അവർ മാത്രമല്ല അധ്യാപകർ, ഇങ്ങനെയുമുണ്ട്​ ചിലർ...

text_fields
bookmark_border
school
cancel

ധ്യാപകരെക്കുറിച്ചുള്ള വാർത്തകളാണ്​ ചുറ്റിനും. ചെന്നൈ ​െഎ.​െഎ.ടിയിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു മലയാളി പെൺകുട്ടിയുടെ സ്വയംഹത്യക്ക്​ കാരണക്കാരൻ ഒരു അധ്യാപകനാണ്​ എന്ന​ ആരോപണം, വയനാട്ടിലെ സർക്കാർ സ്​കൂളിൽ ഒരു കുഞ്ഞുമോൾക്ക്​ പാമ്പുകടിയേറ്റിട്ട്​ ആശുപത്രിയിൽ കൊണ്ടുപോകുവാൻ അധ്യാപകൻ ഉപേക്ഷ കാണിച്ചുവെന്ന്​ വിദ്യാർഥികൾ.. ഇൗ വാർത്തകൾക്ക്​ പിന്നാലെ പല കോണുകളിൽ നിന്നുള്ള വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപകരിൽ നിന്നുള്ള കൈപ്പേറിയ ഒാർമകൾ കടന്നൽ കൂട്​ ഇളകിയതു പോലെ തുറന്നുവിടുന്നു.

ശാരീരിക പീഡനം മുതൽ ജാതി അധിക്ഷേപം വരെ നടത്തുന്ന ഇൗ മനുഷ്യരുടെ കൈകളിൽ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമോ എന്ന്​ ചോദിക്കുന്നു. ആ ആശങ്ക തള്ളിക്കളയാനാവില്ല. ആ വിദ്യാർഥികളുടെ അനുഭവങ്ങളെ നിഷേധിക്കാനുമാവില്ല. എന്നാൽ അധ്യാപക സമൂഹം മുഴുവൻ ഇത്തരത്തിലാണെന്ന്​ അടച്ചു മുദ്രകുത്തുന്നത്​ തികഞ്ഞ അനീതിയായി പോകും എന്ന്​ പറയാ​െത വയ്യ. കയ്​പേറിയ അനുഭവങ്ങൾ ചിലർ പങ്കുവെക്കുന്നതു പോലെ അധ്യാപകർ എന്നോർക്കു​േമ്പാൾ സുഗന്ധവും മധുരവുമുള്ള ഒാർമകൾ ഒഴുകി പരക്കുന്ന ഒരു പഴയകാല വിദ്യാർഥി എന്ന വിലാസത്തിലാണ്​ ഇതു പറയുന്നത്​.

lp-school

ഞങ്ങളുടെ ഉമ്മയുടെ തറവാട്​ വീടിനു സമീപം ഒരു എൽ.പി സ്​കൂൾ ഉണ്ടായിരുന്നു. തിരൂർ മംഗലം കൈമലശ്ശേരി എൽ.പി. സ്​കൂൾ. അയൽപക്കത്തുള്ള രണ്ട്​ വീട്ടുകാർ വെള്ളമെടുത്തിരുന്നത്​ സ്​കൂളിനടുത്തുള്ള ഒരു പൊട്ടക്കിണറ്റിൽ നിന്നാണ്​. പെ​െട്ടന്നൊരു ദിവസം ഒരു നിലവിളി കേട്ടു ‘മാസ്​റ്റേ, കുട്ടി കിണറ്റിൽ വീണിരിക്ക്​ണൂ....

കുഞ്ഞുങ്ങളുടെ അലറിവിളി കേട്ടയുടനെ എന്നും തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച്​, ശരീരത്തിലും സ്വഭാവത്തിലും അഴുക്കു പറ്റാതെ സൂക്ഷിച്ചു നടക്കുന്ന പ്രകൃതക്കാരനായ ഹെഡ്​മാറ്റർ സ്​കുളിൽ നിന്ന്​ ഒാടി വന്നു, ചുറ്റും കൂടി കാഴ്​ചക്കാരായി നിൽക്കുന്നവരെ വകഞ്ഞുമാറ്റി കിണറ്റി​േലക്ക്​ ഒറ്റ ചാട്ടം.

ആദ്യ മുങ്ങലിൽ തന്നെ വീണ കുഞ്ഞിനെ കൈയിൽ കോരിയെടുത്തു മാസ്​റ്റർ. അയൽവാസികളെല്ലാം ഉൽസാഹിച്ച്​ ഇരുവരെയും കിണറിനു പുറത്തെത്തിച്ചു. ജീവിതത്തിലേക്ക്​ തിരിച്ചു വന്ന ആ കുഞ്ഞ്​ ഇപ്പോഴും ആ സംഭവം ഒാർക്കുന്നുണ്ടാവും.

well

ചിലപ്പോൾ ആ​ പ്രായമുള്ള പേരക്കുഞ്ഞുണ്ടാവും അവർക്കിപ്പോൾ. ഇൗ സംഭവത്തെക്കുറിച്ച്​ പിന്നീടൊരിക്കൽ പള്ളിപറമ്പിൽ അബു മാസ്​റ്റർ എന്ന ഞങ്ങളുടെ അമ്മാവൻ കൂടിയായ ആ അധ്യാപകനോടു തന്നെ ചോദിച്ചു -എങ്ങിനെയാണാ കിണറ്റിലേക്ക്​ എടുത്തു ചാടാൻ ധൈര്യം വന്നത്​​? എന്ന്​. ഹെഡ്​മാസ്​റ്റർ പറഞ്ഞ മറുപടി -ഞാൻ സ്​കൂളിൽ ഉണ്ടായിരിക്കെ ഒരു കുഞ്ഞിന്​ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ അധ്യാപകൻ എന്നവകാശപ്പെടാൻ എനിക്ക്​ എന്തർഹത എന്നായിരുന്നു.

സത്യത്തിൽ ആ സ്​കൂളിലെ വിദ്യാർഥി പോലുമായിരുന്നില്ല വീണത്​. സ്​കൂളിൽ ചേർത്തിട്ടില്ലാത്ത ഒരു മൂന്നു വയസുള്ള കുഞ്ഞായിരുന്നു. വീട്ടുകാർ മറ്റു ജോലിത്തിരക്കുകളിൽ മുഴുകിയ നേരം ‘ബേബീസ്​ ഡേ ഒൗട്ടി’ന്​ ഇറങ്ങിയതായിരുന്നു കുഞ്ഞൻ. സ്വന്തം ജീവനെക്കാൾ കുഞ്ഞുങ്ങളുടെ ജീവന്​ പ്രാധാന്യം കൽപ്പിച്ച, സ്വന്തം മക്കളോടെന്ന പോലെ വർത്തിച്ച പതിനായിരക്കണക്കിന്​ അധ്യാപകർ പകർന്നു തന്ന വെളിച്ചമാണ്​ നമ്മുടെ നാടിനെ നയിച്ചു കൊണ്ടിരിക്കുന്നത്​. ആ പ്രകാശം കെട്ടുപോകാതെ കാക്കേണ്ടത്​ അധ്യാപകരുടെ മാത്രമല്ല ഒാരോ പൗര​​​െൻറയും മൗലിക ബാധ്യതയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersliterature newsmalayalam newsente ezhuthschool memories
News Summary - there are some teachers like this -literature news
Next Story