Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightചന്ദനകുടം നേർച്ചയും...

ചന്ദനകുടം നേർച്ചയും തച്ചിലക്കോട് വീരഭദ്രൻെറ ഇടയലും

text_fields
bookmark_border
decorated-mosque
cancel
camera_altrepresentative image

വിറളികോട്​ കുന്നത്ത് ജുമാ മസ്ജിദ് ചന്ദനകുടം നേർച്ച നടക്കുന്ന സമയമാണ്​. 480 വർഷങ്ങൾക്കു മുമ്പ് വിറളികോഡ് കീഴടക ്കാൻ പുറപ്പെട്ട പോർച്ചുഗീസ് പടനായകൻ ഡുക്കിന് സായ്‌വിനെയും സൈന്യത്തെയും, കണ്ണിൽ മാന്ത്രിക പൊടിയെറിഞ്ഞു മയക്ക ി കടലിൽ മുക്കിക്കൊന്ന ഷെയ്ഖ് ശഫിയുദ്ധീൻ ആലിയാർ (റ) തങ്ങളുടെ മരണ ദിവസമാണ് ഇപ്പോഴും ചന്ദനകുടം നേർച്ചയായി ആഘോഷിക് കുന്നത്. കടലോരത്ത് വലിയ മിനാരങ്ങളോട് കൂടി സ്ഥിതി ചെയ്യുന്ന കുന്നത്ത് ജുമാ മസ്ജിദിൻെറ ഇടത് വശത്ത് ഷെയ്ഖ് തങ്ങള ുടെ ജാറമുണ്ട്​. നാട്ടിൽ വരുമ്പോഴൊക്കെ വൈകുന്നേരങ്ങളിൽ ഞാൻ ഈ കടപ്പുറത്ത് എത്താറുണ്ട്. ദൂരെ ചക്രവാള സീമയിൽ കണ്ണ ും നട്ടു ഇരിക്കുമ്പോഴാണ് ഒരു എഴുത്തുകാരൻെറ ഭാവനക്ക് വളർച്ചയുണ്ടാകുന്നത് എന്നാണല്ലോ വെപ്പ്!

സാധാരണ നിലയിൽ ആളൊഴിഞ്ഞ ഈയിടം ഇന്ന് കളിപ്പാട്ടക്കടകളും ഹൽവക്കടകളും കുപ്പിവളകടകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പള്ളിക്ക് ചുറ ്റും ജനസാഗരമാണ്. മെഗാഫോണിലൂടെയുള്ള പാട്ടുകളും അറിയിപ്പുകളും കടൽ തിരകളെ നിശബ്ദമാക്കിക്കൊണ്ടിരുന്നു. ഒരു വശത ്ത്​ ശിങ്കാരി മേളവുമുണ്ട്. അതിനിടയിലാണ് അന്ത്രുക്കാടെ കട അടച്ചിരിക്കുന്നത് ശ്രദ്ധയിൽപെടുന്നത്. അവിടെ നിന്ന് ഉപ്പിലിട്ടത് വാങ്ങുന്നത് ശീലമാണ്. അന്ത്രുക്ക ആവതുള്ള കാലത്ത് കടലിൽ മീൻ പിടിക്കാൻ പോകുമായിരുന്നു. ഒരിക്കലെങ്കിലും എനിക്കും കടലിൽ പോകാനുള്ള ഏർപ്പാടുണ്ടാക്കി തരണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. പള്ളി മുറ്റത്ത് നിന്ന് കഷ്ടി 200മീറ്റർ മാറിയുള്ള അന്ത്രുക്കാടെ വീട്ടിൽ ചെറിയ പന്തലും ആൾക്കൂട്ടവുമുണ്ട്. അന്ത്രുക്ക മരിച്ചിരിക്കുന്നു!! നാലഞ്ചു മണിക്കൂറായി കാണും. ബീവാത്തുമ്മയും മക്കളും മരുമക്കളും ആർത്തു കരയുകയാണ്. ഹനീഫ ഉസ്താദ് മുതിർന്നവരുമായി കൂലംകർഷമായ ചർച്ചയിലാണ്. മെഗാഫോണിലൂടെ 'മേരി സപ്‌നോ കി റാണി കബ് ആയേഗി' എന്ന ഗാനം ഒഴുകിയെത്തി.

mosque

"മയ്യിത്ത്‌ 4.30ൻെറ സ്നേഹകാഴ്ച്ചയുടെയും 5.30ൻെറ നന്മ കാഴ്ചയുടെയും ഗ്യാപ്പിൽ എടുക്കാം. " മുതിർന്നവരിൽ ഒരാൾ ഹനീഫ ഉസ്താദിനോട് പറഞ്ഞു. ഉസ്താദ് ഖുർആൻ സൂക്തങ്ങളുടെ പാരായണം തുടങ്ങി. മെഗാഫോണിൽ നിന്ന്​ അറിയിപ്പിൻെറ ശബ്ദമുയർന്നു, ‘‘ഡെഡ്​ ബോയ്​സ്​ ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏഴാമത് സ്നേഹകാഴ്ച്ച ഇതാ പള്ളി അങ്കണത്തിലേക്ക് കടന്നു വരികയാണ്.’’ മൂന്ന് ആനകളും ശിങ്കാരിമേളവും ബാൻഡ്‌സെറ്റും അടങ്ങിയ ആൾക്കൂട്ടം ശബ്‌ദഘോഷങ്ങളുടെ അകമ്പടിയോടെ പള്ളിയുടെ പരിസരത്തേക്ക് പ്രവേശിച്ചു. മരണവീട്ടിലെ കരച്ചിലുകൾക്ക് താൽകാലിക ശമനമായി. ഹനീഫ ഉസ്താദ് പ്രാർത്ഥനകൾക്ക് താത്കാലിക വിരാമം നൽകികൊണ്ട് പള്ളിയിലേക്ക് ഓടി. കൂടെ ഒപ്പമുണ്ടായിരുന്ന മുതിർന്നവരും. മരണവീട്ടിൽ വിരലിൽ എണ്ണാവുന്നവർ മാത്രം ബാക്കിയായി.

‘‘അന്ത്രുക്കാടെ പേരകുട്ടിയല്ലേ? ’’ സമപ്രായക്കാരായ രണ്ട് പേരിൽ ഒരാൾ എന്നോട് ചോദിച്ചു. ‘‘അല്ല’’ എന്ന് മറുപടി പറയുന്നതിന് മുമ്പ് കീശയിൽ നിന്ന് ഒരു രസീത് ബുക്ക്‌ എടുത്തിട്ട് ഒരുവൻ പറഞ്ഞു, ‘‘ഞങ്ങൾ ഡ്രാക്കോണിയൻസ്​ ക്ലബ്ബിൻെറ ആളുകളാ. നമ്മുടെ സമുദ്ര കാഴ്ച നാളെ രാത്രിയാ. അറിയാലോല്ലേ. ഇപ്രാവശ്യം തേൻകുന്നത്ത് രാമകൃഷ്ണനെയാ കൊണ്ടുവരുന്നത്. ദിവസം 2.5 ലക്ഷം വാടകയാ. ഇപ്പൊ ഒരു 50000 രൂപ ഷോർട്ട്​ ഉണ്ട്. അത്കൊണ്ട് മനസ്സറിഞ്ഞ് സഹായിക്കണം.’’ ശരി, ഒരു 100 രൂപ എഴുതിക്കോ.. ഞാൻ പറഞ്ഞു. ‘‘അയ്യോ ഇക്ക. അത് പറ്റില്ല. കണ്ടില്ലേ, 500 രൂപയുടെ രസീതാ. ക്ലബ്ബിൻെറ നിയമ പ്രകാരം അതിൽ കുറച്ച് ഒന്നും വാങ്ങിക്കാൻ പാടില്ല.’’ഞാൻ പോക്കറ്റിൽ കയ്യിട്ടു. പേഴ്സ് എടുത്തിട്ടില്ല. പോക്കറ്റിൽ ഉള്ളത് മൊത്തം പെറുക്കി എടുത്തപ്പോ 33 രൂപ കിട്ടി. അവർ അതും വാങ്ങി പോയി. പോകുന്നതിനിടയിൽ അവർ പരസ്പരം പിറുപിറുത്തു, ‘‘ബീവാത്തുമ്മാൻറവിടുന്നു മയ്യിത്ത് എടുത്തിട്ട് ചോദിക്കാം. ഇപ്പൊ തിരക്കിലാണെങ്കിലോ.’’

elephant2
representative image

പള്ളി പരിസരത്ത് ആനകൾ കൊടിമരത്തിന് സമീപമെത്തി. ശിങ്കാരിമേളത്തിൻെറ താളം കൊഴുത്തു. ശഫിയുദ്ധീൻ തങ്ങളുടെ ഖബറിന് സമീപമുള്ള ആൽമരത്തിൽ ആനകൾ കൊടി ഉയർത്തുന്നതോട് കൂടി ഹനീഫ ഉസ്താദ് ഓരോ കുടം ശർക്കര കഞ്ഞി ആനകൾക്ക് കൊടുക്കും. അതോടെ കരഘോഷം ഉയരും. കതീനകൾ പൊട്ടും. ഇത്രയുമാണ് കാഴ്ചകളുടെ ചിട്ടവട്ടം. ജുമുഅക്ക് കൂടുന്നതിനേക്കാൾ ആള് കൂടിയ സന്തോഷം ഉസ്താദിൻെറ മുഖത്തു പ്രതിഫലിച്ചു. ഉസ്താദ് ഉടനെ തിടുക്കത്തിൽ മരണ വീട്ടിലേക്ക് നടന്നു. താൻ ഒരു തികഞ്ഞ അധ്വാനിയാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരുന്നു.

‘‘മയ്യിത്ത് എടുക്കാൻ വരട്ടെ! ബീവാത്തുമ്മയെ കാണാനില്ല!!’’ വീട്ടിനുള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദമുയർന്നു. ഉസ്താദ് അക്ഷമയോടെ വാച്ചിൽ നോക്കി. അന്വേഷണത്വരയോടെ ആളുകൾ പലവഴിക്കോടി. ഞാൻ കടലിലെ തിരകളിലേക്ക്​ നോക്കി, ഇനി ബീവാത്തുമ്മ തന്റെ പ്രിയതമൻെറ വിയോഗത്തിൽ മനംനൊന്ത് വല്ല കടുംകൈയും... സന്ദേഹങ്ങളെ തച്ചുടച്ചുകൊണ്ട് അറിയിപ്പുണ്ടായി. ബീവാത്തുമ്മ ജാറത്തിനടുത്ത് ആനകൾക്ക് ശർക്കര കഞ്ഞി ഒഴിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു. ‘‘അപ്പോ ഇനി വൈകിക്കണ്ട’’ ഉസ്താദ് തിരക്ക്ക്കൂട്ടി. മയ്യത്തിനടുത്തു തേങ്ങി കരഞ്ഞു കൊണ്ടിരുന്ന മകനെന്ന് തോന്നിക്കുന്ന ആളോട് ഒരു കാരണവർ പറഞ്ഞു, ‘‘അന്ത്രു ഭാഗ്യം ചെയ്തോനാ. ഷെയ്ഖ് തങ്ങളെ ചന്ദനകുടം കണ്ടോണ്ട് മരിക്കാനൊത്തല്ലോ’’. അയാൾ അനങ്ങാതെ നിന്നു. ‘ലാ ഇലാഹ ഇല്ലല്ലാ’. തക്ക്ബീറുകൾ ഉയർന്നു. മയ്യിത്ത് നമസ്കാരവും മറവ് ചെയ്യലും ക്ഷണനേരം കൊണ്ട് തീർന്നു. ‘അല്ലാഹുമ്മ ജാഫൽ കബറ അൻ ജൻബയ്ഹ്’ ഉസ്താദിൻെറ ദുആകളെ കവച്ചു കൊണ്ട് ഒരു അശരീരി ഉയർന്നു; ‘‘തച്ചിലക്കോട് വീരഭദ്രൻ ഇടഞ്ഞേ’’...

elephant
representative image

പിന്തിരിഞ്ഞു നോക്കിയപ്പോൾ ഒരാന ഞങ്ങളുടെ നേർക്ക് വിറളി പിടിച്ച് ഓടി വരുന്നു. ആളുകൾ ചിതറി ഓടി. ചിലർ പൂഴിയിൽ തടഞ്ഞു വീണു. മെഗാഫോണിലെ അറിയിപ്പുകളും ശിങ്കാരിമേളവും നിശ്ചലമായി. സ്ത്രീകളുടെയും കുട്ടികളുടെയും അലവിളികൾ വീണ്ടും കടൽ തിരകളെ നിശബ്​ദമാക്കി. അരിശം പൂണ്ട ആന താത്കാലികമായി സ്ഥാപിക്കപ്പെട്ട കടകളെല്ലാം തവിടുപൊടിയാക്കി. ഞങ്ങൾ കബറുകൾക്കിടയിലൂടെ കടൽത്തീരത്തേക്ക് ഓടി. പിന്നാലെ ആനയും. കാറ്റാടി മരങ്ങൾക്കിടയിൽ ഒറ്റപെട്ട ഒരു മാവിലേക്ക് ഞാൻ വലിഞ്ഞുകേറി. മുകളിലെ കൊമ്പിൽ ഉസ്താദും നേരത്തെ തന്നെ സ്ഥലം പിടിച്ചിരുന്നു. ഞങ്ങൾക്ക് തൊട്ട് താഴെ വന്നു ഗജവീരൻ ഒരു നീണ്ട ചിന്നം വിളിച്ചു.

ഉസ്താദിൻെറ ദുആകൾക്ക് ഞാനറിയാതെ തന്നെ ആമീൻ ചൊല്ലി. ഒന്നര മണിക്കൂറിൻെറ വിഭ്രാന്തിക്ക് ശേഷം വീരഭദ്രൻ കടലിന്​ അഭിമുഖമായി മെല്ലെ നടന്നു. വിറളിക്കോട് മൊത്തം നിശ്ചലമാക്കുന്ന ഭീകരമായ ഒരു ശബ്ദം അതുണ്ടാക്കി. ശേഷം കടൽത്തീരത്ത് സ്ഥാപിച്ച, ‘‘പോർച്ചുഗീസിൻെറ പടനായകൻ, ഞങ്ങളുടെ മുത്തുമണി, ക്രിസ്​റ്റ്യാനോ റൊണാൾഡോ’’ എന്നെഴുതിയ ഭീമമായ ഫ്ലെക്സ് ബോർഡ്‌ പിഴുത് കടലിലെറിഞ്ഞതും മയക്കുവെടി ഉതിർക്കപെട്ടു.

‘‘ഹറാം പിറന്നോര്! അവൻെറയൊക്കെ പോർച്ചുഗീസ് പടനായകൻ !! ആനക്ക് മദമിളകിയതല്ല. ഷെയ്ഖ് ശഫിയുദ്ധീൻ ആലിയാർ തങ്ങൾ നേരിട്ട് വന്നതാ. പാപ്പാൻെറ നടുവൊടിഞ്ഞതും നാലഞ്ചു പേർക്ക് നിസാര പരിക്ക് പറ്റിയതും ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഷെയ്ഖ് തങ്ങളെ നീ തന്നെ തുണ!! അൽഹംദുലില്ലാഹ്!!’’ മുകളിലെ ചില്ലയിലിരുന്ന് ഉസ്താദ് നെടുവീർപ്പിട്ടു.

‘‘അപ്പോ പാപ്പാൻ ഷെയ്ഖ് തങ്ങളെ ചതിച്ച ടീമിലെ ആളായിരുന്നോ’’ അസ്ഥാനത്തുള്ള എൻെറ ആ ചോദ്യം എണ്ണിയാൽ ഒടുങ്ങാത്ത കടൽ തിരകളിൽ അലിഞ്ഞു ചേർന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsente ezhuthchandanakkudam nerchaviralikkodu
News Summary - Chandanakkudam nercha and thachilakkodu veerabhadran -literature news
Next Story