വുമൺ ഇൻ മെഡിസിൻ പുരസ്കാരം ഡോ. ആർ.എസ്. ജയശ്രീക്ക്
text_fieldsഡോ. ആർ.എസ്. ജയശ്രീ
തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 2025ലെ വുമൺ ഇൻ മെഡിസൻ പുരസ്കാരത്തിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ സീനിയർ സയൻറിസ്റ്റ് ഡോ.ആർ.എസ്. ജയശ്രീയെ തിരഞ്ഞെടുത്തു. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് ഇവർ.
മെഡിക്കൽ- ബയോമെഡിക്കൽ ശാസ്ത്രരംഗങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ജയശ്രീയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് നാഷനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു. നവംബർ എട്ടിന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ജയശ്രീ ഗവേഷണപ്രവർത്തനങ്ങൾ അവതരിപ്പിക്കും. സ്ക്രോൾ ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും.ശാസ്ത്രമേഖലക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഡോ. ആർ. എസ്. ജയശ്രീക്ക് രാഷ്ട്രപതി ഭവനിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

