Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകരിയറിൽ വിജയിച്ച...

കരിയറിൽ വിജയിച്ച സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നത് വർധിച്ചുവരുന്നു, എന്തുകൊണ്ട്?

text_fields
bookmark_border
women
cancel

രിയറിൽ വിജയിച്ച സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നത് വർധിച്ചുവരുന്നത് എന്തുകൊണ്ട്? എല്ലാ സാമ്പത്തിക ഡാറ്റകളിലെയും പോലെ, സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നതിന്റെയും പുരുഷന്മാർ ജോലിക്കെടുക്കുന്നതിന്റെയും ട്രെൻഡ്‌ലൈനുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന, വൈറ്റ് കോളർ ജോലികളിലുള്ള സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സമയത്ത് അവർ തങ്ങളുടെ ജോലി ഉപേക്ഷിക്കുന്നതും വർധിച്ചുവരികയാണ്. ഇതിനു പിന്നിലെ കാരണമെന്ത്? വർഷങ്ങളോളം കരിയർ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോളജ് വിദ്യാഭ്യാസം നേടിയ സ്ത്രീകൾ പാർട്ട് ടൈം ജോലിക്ക് പോകുകയോ അല്ലെങ്കിൽ ജോലി പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു.

യു.എസ് ഗവണ്മെന്റിന്റെ ഏറ്റവും പുതിയ തൊഴിൽ ഡാറ്റ പ്രകാരം 2025 ജനുവരി മുതൽ ജൂലൈ വരെ 212,000 സ്ത്രീകൾ അവരുടെ തൊഴിൽ ഉപേക്ഷിച്ചു. അതേസമയം, 44,000 പുരുഷന്മാർ മാത്രമാണ് ഈ കാലയളവിൽ അവരുടെ ജോലി വിട്ടുപോയത്. ഇത് വ്യക്തിപരമായ കാരണങ്ങൾ മുതൽ സാമൂഹികവും തൊഴിലിടങ്ങളിലെ ഘടനാപരമായ പ്രശ്നങ്ങൾ വരെ നീളുന്നു. ‘എന്റെ കുട്ടിയോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ മാറിനിൽക്കാൻ ആഗ്രഹിക്കുന്നു. എന്റെ മാത്രം യജമാന ആയിരിക്കുന്നതിനായി ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതിനായി മാറിനിൽക്കാൻ ആഗ്രഹിക്കുന്നു’ -വളരെ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീകളുടെ കാരണങ്ങൾ വ്യത്യസ്തമാണെന്ന് സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നത് വർധിച്ചുവരുന്നതി​നെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ലേഖനമെഴുതിയ ഇസ്സീ ലപോവ്സ്കി പറയുന്നു.

ജോലി വേണ്ടെന്ന് തീരുമാനിക്കുന്നത് പലർക്കും സാമ്പത്തികമായി ലാഭകരമല്ലാത്ത ഒരു തീരുമാനമാണെന്ന് വ്യക്തമാണ്. കോവിഡിന് ശേഷം ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ജോലി സമയം കുറക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ​ഉയർന്ന സ്ഥാനങ്ങളിൽ എത്തിയ സ്ത്രീകൾക്ക് പല തരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും പുരുഷന്മാർ മാത്രമുള്ള ഗ്രൂപ്പുകളിൽ സ്ത്രീകൾക്ക് അവഗണന നേരിടേണ്ടി വരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന ചർച്ചകളിൽ നിന്ന് അവർ ഒഴിവാക്കപ്പെടുന്നു. മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുമുണ്ട്.

വിജയകരമായ കരിയർ കെട്ടിപ്പ​ടുത്ത സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നതിനുള്ള പ്രധാന കാരണം ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണ്. പലപ്പോഴും വീട്ടുജോലികളും കുട്ടികളുടെ പരിപാലനവും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കണക്കാക്കപ്പെടുന്നു. ജോലിയുടെ തിരക്കും ഈ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുമ്പോൾ അവർക്ക് കടുത്ത സമ്മർദം അനുഭവപ്പെടുകയും, ഒടുവിൽ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. വീട്ടിലും ഓഫിസിലുമുള്ള ജോലിഭാരം പലപ്പോഴും മാനസികവും ശാരീരികവുമായ ക്ഷീണത്തിന് കാരണമാകുന്നു.

സ്വന്തം സംരംഭത്തിലേക്ക് നീങ്ങാൻ തയാറാണെന്ന് തിരിച്ചറിയുന്ന നിമിഷം അത് സാധാരണയായി ഒരാളുടെ നിലവിലുള്ള ജോലിയോടുള്ള അതൃപ്തിയിലോ അതിൽ നിന്ന് കൂടുതൽ നേടാനുള്ള ആഗ്രഹത്തിലോ ആണ് ആരംഭിക്കുന്നത്. നിങ്ങൾക്ക് എന്താണ് ശരി എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു അഭിപ്രായം ഉണ്ടാകും. നിങ്ങളെത്തന്നെ വിശ്വസിക്കുക എന്നത് പ്രധാനമാണ്. നിങ്ങൾ ദിവസം മുഴുവൻ ജോലി ചെയ്താലും നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നില്ലെങ്കിൽ ജോലിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഒരു പദ്ധതി തയാറാക്കുക, അതിലേക്ക് നീങ്ങുക. കാര്യങ്ങൾ നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ കൃത്യമായി യോജിക്കുന്നില്ലെങ്കിൽ നിരാശപ്പെടരുത് കൂടുതൽ തയാറെടുക്കുമ്പോൾ കൂടുതൽ മെച്ചമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenjobsQuitsuccessful
News Summary - Successful women are quitting their jobs. Why?
Next Story