ഏറ്റവും വിഷാദമുണ്ടാക്കുന്ന ജോലികൾ ഏതൊക്കെ?; വെളിപ്പെടുത്തി പുതിയ പഠനം
text_fieldsവാഷിംങ്ടൺ: തൊഴിലും വിഷാദരോഗവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന പുതിയ പഠനം പുറത്ത്. 2015 മുതൽ 2019 വരെ യു.എസിലെ 536,279 തൊഴിലാളികളിൽ നടത്തിയ സർവേയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത കണ്ടെത്തൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.
അഞ്ച് ലക്ഷത്തിലധികം യു.എസ് തൊഴിലാളികളിൽ 80,319 പേർക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വിഷാദരോഗം കണ്ടെത്തിയതായി പറയുന്നു. പുരുഷന്മാരേക്കാൾ ഇരട്ടിയായി സ്ത്രീകളിൽ രോഗനിർണയം നടത്തി.
തൊഴിൽമേഖല അനുസരിച്ച് ഫലങ്ങളെ വേർതിരിച്ചപ്പോൾ കമ്യൂണിറ്റി-സാമൂഹ്യ സേവന രംഗങ്ങളിൽ ജോലി ചെയ്യുന്നവരിൽ 20.5 ശതമാനം പേരിൽ വിഷാദരോഗത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് കണ്ടെത്തി. ഭക്ഷണം തയ്യാറാക്കൽ, സേവനം എന്നീ മേഖലകൾ പട്ടികയിൽ രണ്ടാമതാണുള്ളത്. ഇതിലെ 20.1 ശതമാനം പേരെയാണ് വിഷാദം ബാധിച്ചത്.
ആജീവനാന്തകാലം ഉയർന്ന തോതിൽ വിഷാദരോഗ നിരക്കുകളുള്ള മറ്റ് മേഖലകൾ ഇവയാണ്: കല, വിനോദം, കായികം, മാധ്യമങ്ങൾ എന്നിവയൽ എല്ലാംകൂടെ 18.6 ശതമാനവും താമസ- ഭക്ഷ്യ സേവന മേഖലകളിൽ 18.4 ശതമാനവും ആരോഗ്യ, സാമൂഹിക സഹായ മേഖലകളിൽ 18.2 ശതമാനവും ചില്ലറ വ്യാപാര മേഖലയിൽ 17.7 ശതമാനവും നിയമ, വിദ്യാഭ്യാസ, ലൈബ്രറി ജോലികളിൽ 16.1 ശതമാനവുമാണ്. യു.എസിലുടനീളമുള്ള 80,319 തൊഴിലാളികൾക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വിഷാദരോഗം കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗം കുറഞ്ഞ തൊഴിൽ മേഖലയായ ഖനന ജോലികളിൽ 6.7 ശതമാനവും നിർമാണത്തിൽ 8.9 ശതമാനവും കാർഷിക-എൻജിനീയറിങ് ജോലികളിൽ ഒമ്പത് ശതമാനവും ഉൾപ്പെടുന്നു.
സമ്മർദ്ദരഹിതവും വലിയ ശമ്പളത്തോടുകൂടിയതുമായ ചില ജോലികളും ഉണ്ട്. 2024 ഡിസംബറിൽ ‘റെസ്യൂം ജീനിയസ്’ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജോലികളുടെ പട്ടിക പുറത്തിറക്കുകയുണ്ടായി. അവയെ ‘കുറഞ്ഞ അളവിലുള്ളതും കുറഞ്ഞ സമ്മർദ്ദമുവുമുള്ള ജോലികൾ’ എന്നാണ് പഠനം വിശേഷിപ്പിച്ചത്.
സാധാരണയായി പിന്തുണയുള്ള അന്തരീക്ഷം, കൈകാര്യം ചെയ്യാവുന്ന ജോലിഭാരം എന്നിവ ആവശ്യമുള്ളവയാണ്. ജലസ്രോതസ്സ് വിദഗ്ദ്ധൻ, ജ്യോതിശാസ്ത്രജ്ഞൻ, ആക്ച്വറി, പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ എന്നിവർ മികച്ച ജോലികളിൽ ഏർപ്പെടുന്നവരായി റിപ്പോർട്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.