Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightശ്രീ​ദേ​വി അ​മ്മ...

ശ്രീ​ദേ​വി അ​മ്മ പ്ല​സ് വ​ൺ പ​രീ​ക്ഷ ചൂ​ടി​ലാ​ണ്; 76ാം ​വ​യ​സ്സി​ൽ

text_fields
bookmark_border
sreedevi amma
cancel
camera_alt

അ​ല​ന​ല്ലൂ​ർ സാ​ക്ഷ​ര​ത മി​ഷ​ൻ ഓ​ഫി​സി​ൽ പ്ര​വേ​ശ​ന ഫോം ​

പൂ​രി​പ്പി​ക്കു​ന്ന ശ്രീ​ദേ​വി അ​മ്മ

അ​ല​ന​ല്ലൂ​ർ: 76ാം വ​യ​സ്സി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ​ക്കൊ​രു​ങ്ങു​ക​യാ​ണ് അ​ല​ന​ല്ലൂ​രി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ദേ​വി അ​മ്മ. പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ പ​ഠി​ക്കാ​ൻ ര​ണ്ടു​മാ​സം കൂ​ടി കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​വു​മു​ണ്ട്. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് പ​യ്യ​പ​റ​മ്പ് ഗ​വ. ഹൈ​സ്കൂ​ളി​ൽ 1968ൽ 254 ​മാ​ർ​ക്കോ​ടെ എ​സ്.​എ​സ്.​എ​ൽ.​സി പാ​സാ​യി.

19-ാം വ​യ​സ്സി​ൽ അ​ല​ന​ല്ലൂ​രി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത ശേ​ഷം പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​യി. ഇ​തി​നി​ടെ എ​സ്.​എ​സ്.​എ​ൽ.​സി ബു​ക്ക് ബ​ന്ധു​ക്ക​ളി​ൽ ഒ​രാ​ൾ ക​ത്തി​ച്ച് ക​ള​ഞ്ഞു. ഇ​തോ​ടെ നി​രാ​ശ​യി​ലാ​യ ശ്രീ​ദേ​വി അ​മ്മ ഡ്യൂ​പ്ലി​ക്കേ​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി. പി​ന്നീ​ട് എ​ൽ.​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ എ​ഴു​തി സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റി​ൽ അ​ഞ്ചാം ന​മ്പ​റാ​യെ​ങ്കി​ലും അ​പോ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ ല​ഭി​ച്ചി​ല്ല.

56 വ​ർ​ഷ​മാ​യി പൊ​ന്നു​പോ​ലെ സൂ​ക്ഷി​ച്ച എ​സ്.​എ​സ്.​എ​ൽ.​സി ബു​ക്ക് കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ ഇ​രി​ക്കു​ബോ​ഴാ​ണ് അ​ല​ന​ല്ലൂ​രി​ലെ സാ​ക്ഷ​ര​ത മി​ഷ​നി​ലൂ​ടെ പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

അ​ല​ന​ല്ലൂ​രി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന നാ​സ​റി​ന്‍റെ വാ​ക്കു​ക​ളാ​ണ് പ​ഠ​ന​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തി​യ​ത്. മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രോ​ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന സ​ത്താ​റി​നോ​ടും ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ചു. അ​പേ​ക്ഷ ന​ൽ​കാ​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് ചെ​റു​പ്പ​ത്തി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​യ പo​നം 76-ാം വ​യ​സ്സി​ൽ സാ​ഫ​ല്യ​മാ​യ​ത്.

പ്രോ​ത്സാ​ഹ​ന​വു​മാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി.​യും എ​ത്തി​യ​തോ​ടെ പ​ഠി​ക്കാ​നു​ള്ള ക​രു​ത്ത് വ​ർ​ധി​ച്ചു. ക​ഥ, ക​വി​ത, ഗാ​നം, എ​ന്നി​വ ര​ചി​ക്കു​ന്ന ശ്രീ​ദേ​വി അ​മ്മ​ക്ക് പ​ത്തോ​ളം ട്രോ​ഫി​ക​ൾ സ​മ്മാ​ന​മാ​യി കി​ട്ടി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​ൽ എ​ഴു​താ​നും വാ​യി​ക്കാ​നും ന​ല്ല ക​ഴി​വാ​ണ്. പ​രേ​ത​രാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ വേ​ലു നാ​യ​രു​ടേ​യും ദേ​വ​കി​യു​ടേ​യും മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് രാ​മ​ച​ന്ദ്ര​ൻ (അ​പ്പു​ണ്ണി) ആ​റു​വ​ർ​ഷം മു​മ്പ് മ​രി​ച്ചു. സു​രേ​ഷ് ബാ​ബു, ജ​യ​പ്ര​കാ​ശ്, ശ്രീ​ല​ത എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreedevi AmmaPalakkad NewsExam
News Summary - Sreedevi Amma is on exam mode at the age of 76
Next Story