Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightആകാശം ആശുപത്രിയാക്കി...

ആകാശം ആശുപത്രിയാക്കി പൂജ; വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച മാലാഖ

text_fields
bookmark_border
ആകാശം ആശുപത്രിയാക്കി പൂജ; വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച മാലാഖ
cancel
camera_alt

പൂജ

പ​ര​വൂ​ർ: സ​ഹ​യാ​ത്രി​ക​ക്ക് പു​തു​ജീ​വ​നേ​കാ​ൻ പൂ​ജ​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യെ​ന്നോ ആ​കാ​ശം എ​ന്നോ വേ​ർ​തി​രി​വി​ല്ലാ​യി​രു​ന്നു. റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ഭൂ​മി​യി​ലെ മാ​ലാ​ഖ​യാ​യി പൂ​ജ. ആ​കാ​ശ യാ​ത്ര​ക്കി​ടെ അ​ടി​യ​ന്തി​ര വൈ​ദ്യ​സ​ഹാ​യം വേ​ണ്ടി​വ​ന്ന 40കാ​രി​ക്ക് പ​ര​വൂ​ർ ക​ല​യ്ക്കോ​ട് താ​മ​ര ഇ​ട​വി​ള വീ​ട്ടി​ൽ രാ​ജ​കു​മാ​ര​ൻ - സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ന​ഴ്‌​സു​മാ​യ പൂ​ജ (34) ര​ക്ഷ​ക​യാ​യി. ദു​ബൈ​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. യു.​എ.​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ പൂ​ജ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് അ​ൽ​പം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം തേ​ടി​യു​ള്ള പൈ​ല​റ്റി​ന്റെ അ​നൗ​ൺ​സ്മെ​ന്റ് വ​ന്ന​ത്. കേ​ട്ട​യു​ട​നെ ത​ന്നെ പൂ​ജ കാ​ബി​ൻ ക്രൂ​വി​ന് അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തി. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് ഏ​മ​ർ​ജ​ൻ​സി​യാ​യി മ​ട​ങ്ങി​യ കാ​ൻ​സ​ർ ബാ​ധി​ത​യാ​യ വ​നി​ത യാ​ത്ര​ക്കാ​രി​ക്ക് വി​മാ​ന​ത്തി​നു​ള്ളി​ൽ ക​ടു​ത്ത ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ആ​വ​ശ്യ​മാ​യ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ൽ​നി​ന്ന് അ​വ​രെ ഉ​ണ​ർ​ത്തി പൂ​ജ വെ​ള്ളം ന​ൽ​കി. ക​ടു​ത്ത ഭ​യം കാ​ര​ണം രോ​ഗി ത​ണു​ത്തു​വി​റ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കാ​ബി​ൻ ക്രൂ​വി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ കൈ​കാ​ലു​ക​ൾ തി​രു​മ്മി ശ​രീ​ര​ത്തി​ന് ചൂ​ട് പ​ക​ർ​ന്ന് ന​ൽ​കി. മാ​ന​സി​ക​മാ​യി ധൈ​ര്യം പ​ക​ർ​ന്നു. ഷു​ഗ​ർ കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പൂ​ജ ഇ​വ​ർ​ക്ക് ജ്യൂ​സ് കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. മ​ക​ളോ​ടൊ​പ്പം വ​രി​ക​യാ​യി​രു​ന്ന 40കാ​രി​ക്കാ​ണ് അ​ടി​യ​ന്തി​ര ശു​ശ്രൂ​ഷ ന​ൽ​കി​യ​ത്.

യാ​ത്രാ​ക്കാ​രി​യു​ടെ രോ​ഗാ​വ​സ്ഥ​ക​ണ്ട് വി​മാ​നം മ​റ്റേ​തെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്ക​ണോ എ​ന്ന് കാ​ബി​ൻ ക്രൂ ​ആ​ശ​ങ്ക​പ്പെ​ട്ടെ​ങ്കി​ലും പൂ​ജ​യു​ടെ ഇ​ട​പെ​ട​ലി​ൽ ആ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​യി. വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യു​ന്ന​ത് വ​രെ പൂ​ർ​ണ​മാ​യ ചി​കി​ത്സ ന​ൽ​കി. വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ താ​ങ്ക്സ് കാ​ർ​ഡ് സ​മ്മാ​നി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​രും പൂ​ജ​യെ ആ​ദ​രി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ട്ട് ആ​കാ​ശ​ത്ത് വ​ച്ച് ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് പൂ​ജ. വി​വ​ര​മ​റി​ഞ്ഞ് ഒ​ട്ടു​മി​ക്ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും വീ​ട്ടി​ലെ​ത്തി​അ​ഭി​ന​ന്ദി​ച്ചു. ഇ​പ്പോ​ൾ നാ​ട്ടി​ലു​ള്ള പൂ​ജ കു​ടും​ബ​സ​മേ​തം റാ​സ​ൽ​ഖൈ​മ​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersGCC countriesLife SaveRas Al Khaimakollamnews
News Summary - Pooja turns the sky into a hospital; Angel saves fellow passenger's life on plane
Next Story