സ്ത്രീകളിലെ അമിത വണ്ണവും ഇൻഫ്ളമേഷനും ഇൻഫ്ളമേറ്ററി ഡയറ്റും: ഒരു കേസ് സ്റ്റഡിയിലൂടെ
text_fieldsആധുനിക ജീവിതശൈലിയിൽ ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിന് (Chronic Inflammation) കാരണമാവുകയും ഇത് പലതരം രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. 34 വയസ്സുള്ള ഒരു സ്ത്രീയുടെ ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തി ഈ വിഷയം താഴെ വിവരിക്കുന്നു.
പ്രധാന ലക്ഷണങ്ങളും കാരണങ്ങളും
അമിതമായ ക്ഷീണം, ക്രമം തെറ്റിയ ആർത്തവം, സന്ധിവേദന എന്നിവയാണ് ഈ രോഗിയിൽ പ്രധാനമായും കാണപ്പെടുന്നത്. വറുത്ത ഭക്ഷണങ്ങൾ, മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, മധുരപാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണം. ഇതോടൊപ്പം വ്യായാമമില്ലാത്ത ജീവിതശൈലിയും പഴങ്ങൾ, ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ കുറവും പ്രശ്നം സങ്കീർണ്ണമാക്കുന്നു.
വീക്കം സ്ത്രീകളെ എങ്ങനെയെല്ലാം ബാധിക്കുന്നു?
പി.സി.ഒ.എസ്, എൻഡോമെട്രിയോസിസ്, ആർത്തവ സംബന്ധമായ ക്രമക്കേടുകൾ, അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, പ്രമേഹം, സന്ധിവേദന, നേരത്തെയുള്ള ഓസ്റ്റിയോ ആർത്രൈറ്റിസ്, മുഖക്കുരു, എക്സിമ തുടങ്ങിവ ഇൻഫ്ളമേഷൻ വഴി സ്ത്രീകളിൽ കാണിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
പരിശോധനകൾ
രക്തപരിശോധനയിലൂടെ 'സി-റിയാക്ടീവ് പ്രോട്ടീൻ' എന്ന ഘടകത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്താം. ഇത് ശരീരത്തിൽ വീക്കം നടക്കുന്നു എന്നതിന്റെ സൂചനയാണ്. കൂടാതെ ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, കുറഞ്ഞ എച്ച്.ഡി.എൽ (നല്ല കൊളസ്ട്രോൾ), ഉയർന്ന പഞ്ചസാരയുടെ അളവ് എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അൾട്രാസൗണ്ട് പരിശോധനയിലൂടെ പി.സി.ഒ.എസ് സാന്നിധ്യവും സ്ഥിരീകരിക്കാം.
പ്രതിരോധവും പരിഹാരമാർഗ്ഗങ്ങളും
1. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ
ഒഴിവാക്കേണ്ടവ: വറുത്ത പലഹാരങ്ങൾ, പ്രോസസ്സ് ചെയ്ത മാംസം, പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, മൈദ വിഭവങ്ങൾ.
ഉൾപ്പെടുത്തേണ്ടവ: ഇലക്കറികൾ, ബെറി പഴങ്ങൾ, സിട്രസ് പഴങ്ങൾ, മത്തി, അയല തുടങ്ങിയ മീനുകൾ, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.
2. ജീവിതശൈലി മാറ്റങ്ങൾ
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനവും ശ്വസന വ്യായാമങ്ങളും ശീലിക്കുക. കൃത്യസമയത്തുള്ള ഉറക്കം ഉറപ്പാക്കുക.
സ്ത്രീകളുടെ ആരോഗ്യം അവർ കഴിക്കുന്ന ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വീക്കത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും പോഷകസമൃദ്ധമായ ആഹാരരീതി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. ശരിയായ ചികിത്സയോടൊപ്പം കൃത്യമായ ജീവിതശൈലീ മാറ്റങ്ങളും ഇതിന് അത്യന്താപേക്ഷിതമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 36830777
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

