Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ഭാര്യ ഡോ. സിതി ഹസ്മ നൂറാം വയസിൽ അന്തരിച്ചു

text_fields
bookmark_border
Malaysia
cancel
camera_alt

മഹാതിർ മുഹമ്മദ്, ഡോ. സിതി ഹസ്മ മുഹമ്മദ് അലി

ക്വാലാലംപൂർ: മലേഷ്യയുടെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്റെ ഭാര്യ ഡോ. സിതി ഹസ്മ മുഹമ്മദ് അലി അന്തരിച്ചു. 100 വയസായിരുന്നു. മഹാതിറിന്റെ ഓഫീസ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകിട്ട് തന്നെ മൃതദേഹം മലേഷ്യയുടെ ഭരണ തലസ്ഥാനമായ പുത്രജയയിലെ മുസ്ലീം സെമിത്തേരിയിൽ ഖബറടക്കുമെന്ന് മഹാതിറിന്റെ ഓഫീസ് അറിയിച്ചു.

സിതി ഹസ്മയുടെ വിയോഗത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അനുശോചനം രേഖപ്പെടുത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

‘അവരുടെ മാതൃതുല്യമായ വ്യക്തിത്വവും രാജ്യത്തിന് നൽകിയ സംഭാവനകളും സേവനങ്ങളും രാജ്യം എന്നും ഓർക്കും,’ മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു.101 വയസ്സുള്ള മഹാതിർ മുഹമ്മദ്, മലേഷ്യയെ ആധുനികവത്കരിച്ച നേതാവായാണ് അറിയപ്പെടുന്നത്. രണ്ട് തവണയായി രണ്ട് ദശാബ്ദത്തിലേറെ അദ്ദേഹം പ്രധാനമന്ത്രി പദവിയിൽ ഇരുന്നു.

1981 മുതൽ 2003 വരെയുള്ള ആദ്യ ഭരണകാലത്ത് മലേഷ്യയെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സാമ്പത്തിക വളർച്ചയുള്ള ഒന്നാക്കി മാറ്റിയത് മഹാതിറിന്റെ നേതൃത്വത്തിലായിരുന്നു. 2018ൽ വിരമിക്കലിന് ശേഷം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ മഹാതിർ, അന്നത്തെ പ്രധാനമന്ത്രി നജീബ് റസാഖിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. ഇതോടെ 93-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായി അദ്ദേഹം വീണ്ടും അധികാരത്തിലെത്തി.

എന്നാൽ സഖ്യത്തിനുള്ളിലെ രാഷ്ട്രീയ പോരിനെ തുടർന്ന് 2020ൽ രണ്ടാം ഭരണം രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചു.1940കളുടെ അവസാനത്തിൽ സിംഗപ്പൂരിൽ മെഡിക്കൽ സ്കൂളിൽ പഠിക്കുമ്പോഴാണ് മഹാതിർ സിതി ഹസ്മയെ കണ്ടുമുട്ടിയത്. കഴിഞ്ഞ ആഗസ്റ്റിൽ 70-ാം വിവാഹ വാർഷികം ആഘോഷിച്ച ദമ്പതികൾക്ക് ബിസിനസുകാരൻ മോഖ്സാനി, സാമൂഹിക പ്രവർത്തക മറീന മഹാതിർ, രാഷ്ട്രീയക്കാരൻ മുഖ്രിസ് മഹാതിർ എന്നിവരുൾപ്പെടെ ഏഴ് മക്കളുണ്ട്.

ഭർത്താവിന്റെ പരുക്കനും നിശിതവുമായ ശൈലിയിൽ നിന്ന് വ്യത്യസ്തമായി, വിനയവും നർമ്മബോധവും കൊണ്ട് സിതി ഹസ്മ സ്വന്തം നിലയിൽ ഏറെ ജനപ്രിയയായിരുന്നു. മഹാതിറിന്റെ ജന്മനാടായ കേദയിൽ മെഡിക്കൽ ഓഫീസറായി നിയമിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ.

രാഷ്ട്രീയ നേതാവിന്റെ പത്നി എന്ന നിലയിൽ മാതൃ ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ സാമൂഹിക വിഷയങ്ങളിൽ അവർ സജീവമായി പ്രവർത്തിച്ചിരുന്നു. തന്റെ വിജയത്തിന്റെ നട്ടെല്ല് സിതി ഹസ്മയാണെന്ന് മഹാതിർ ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു. അക്കാലത്ത് മലായ് സ്ത്രീകൾക്കിടയിൽ അപൂർവമായിരുന്ന യൂണിവേഴ്സിറ്റി ബിരുദം നേടാനുള്ള അവരുടെ നിശ്ചയദാർഢ്യത്തെ താൻ ബഹുമാനിക്കുന്നുവെന്നും 2018ൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahathir Mohamad's Wife Siti Hasmah Dies At 100
Next Story